Sports News

ലാലിഗ; ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് അത്‌ലറ്റികോ

Sun, Oct 15, 2017

Arabianewspaper 1021
ലാലിഗ; ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് അത്‌ലറ്റികോ

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ മുന്നേറ്റത്തിന് അതലറ്റികോ മാഡ്രിഡിന്റെ തടയണ. ശനിയാഴ്ച നടന്ന മത്സരത്തില്‍ കരുത്തന്‍്മാരെ അത്‌ലറ്റികോ 1-1 ന് സമനിലയില്‍ തളച്ചു.


സാള്‍ നിഗ്യുസ് മികച്ച തടുക്കമാണ് അത്‌ലറ്റികോയ്ക്ക് നല്‍കിയത്. കളിയിലേക്ക് മടങ്ങി വരാന്‍ ലയണല്‍ മെസി നടത്തിയ ശ്രമങ്ങള്‍ പാഴായി. എന്നാല്‍, ലൂയിസ് സുവരാസ് ഒടുവില്‍ സമനില ഗോള്‍ നേടി.


സീസണിലെ ആദ്യ തോല്‍വിയില്‍ നിന്നാണ് സുവരാസ് ബാഴ്‌സയെ കരകയറ്റിത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോളാണ് ലീഗിലെ ടേബിളില്‍ മുന്നിലുള്ള ബാഴ്‌സ സമനില പിടിച്ചത്. 22 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ അഞ്ചു പോയിന്റ് മുന്നില്‍ എട്ടു മത്സരങ്ങള്‍ വീതം കളിച്ച ആദ്യ നാലു ടീമുകളില്‍ മൂന്നാം സ്ഥാനം 16 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡിനാണ്. സെവില്ല നാലാം സ്ഥാനത്താണ്.

Tags : La Liga 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ