Sports News

അത്‌ലറ്റികോ ജയിച്ചു, പക്ഷേ, റയല്‍ ഫൈനലിലേക്ക്

Thu, May 11, 2017

Arabianewspaper 1974
അത്‌ലറ്റികോ ജയിച്ചു, പക്ഷേ, റയല്‍  ഫൈനലിലേക്ക്

യൂറോപ്യന്‍ കപ് ഫൈനലില്‍ പതിനഞ്ചാം തവണയും മാറ്റുരയ്ക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡ് എത്തി. അതലറ്റികോ മാഡ്രിഡിനോട് 2-1 ന് പരാജയപ്പെട്ടിട്ടും ഇരു പാദ സെമിയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ നേടിയാണ് റയല്‍ കലാശക്കളിക്ക് യോഗ്യത നേടിയത്.


ജൂണ്‍ മൂന്നിന് കാര്‍ഡിഫിലെ കലാശപ്പോരാട്ടത്തില്‍ യുവന്റസുമായി റയല്‍ ഏറ്റുമുട്ടും. ചാമ്പ്യന്‍സ് ലീഗിലെ ഫൈനലിലേക്ക് എത്താനുള്ള അത്‌ലറ്റികോയുടെ ശ്രമം ഇക്കുറിയും വിജയം കണ്ടില്ല.


പന്ത്രണ്ടാം മിനിറ്റില്‍ അത്‌ലറ്റികോ തങ്ങളുടെ നിലപാട് വ്യക്തമാക്കി. കോര്‍ണറില്‍ നിന്നും ലഭിച്ച പന്ത് നിഗ്യുസ് റയലിന്റെ വലയിലെത്തിച്ചു നാലു മിനിറ്റിനു ശേഷം വീണ്ടും റയലിന്റെ ഗോള്‍ പോസ്റ്റില്‍ റെയ്ഡ് നടന്നു. പെനാള്‍ട്ടി കിക്ക് ഗ്രീസ് മാനാണ് ലക്ഷ്യം കണ്ടത്. ഇതോടെ 2-0 എന്ന നിലയിലായി കളി. 42 ാം മിനിട്ടില്‍ ഇസ്‌കോ ഒരു ഗോള്‍ മടക്കി (2-1) രണ്ടാം പകുതി ഗോള്‍ രഹിതമായിരുന്നു. റയലിന്റെ ഗോളി കെയ്‌ലര്‍ മികവ് കാട്ടിയതോടെ അത്‌ലറ്റികോയ്ക്ക് മാജിക് ഒന്നും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.


ആദ്യ മത്സരത്തില്‍ മൂുന്നു ഗോള്‍ ലീഡ് നേടിയതാണ് തോറ്റിട്ടും റയലിന് തുണയായത്.

Tags : Real Madrid 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ