General News

കുമ്പളത്ത് വീപ്പയിലെ മൃതദേഹം : ശകുന്തളയെ കൊന്നത് ആത്മഹത്യ ചെയ്തയാള്‍

Wed, Mar 14, 2018

Arabianewspaper 493
കുമ്പളത്ത് വീപ്പയിലെ മൃതദേഹം : ശകുന്തളയെ കൊന്നത് ആത്മഹത്യ ചെയ്തയാള്‍

പുത്തന്‍കുരിശില്‍ നിന്നും കാണാതായ ശകുന്തളെയ കൊലപ്പെടുത്തി മൃതദേഹം വീപ്പക്കുള്ളിലാക്ക് കുമ്പളം കായലില്‍ തള്ളിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത തൃപ്പൂണിത്തുറ സ്വദേശി സുജിത്താണെന്ന് പോലീസ് കണ്ടത്തെി.


ശകുന്തളയുടെ മകളുമായി ഇയാള്‍ക്ക് സുഹൃത്ത് ബന്ധം ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഉദയം പേര്‍ സ്വദേശിയായ ശകുന്തള ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഇവരുടെ ഒരു മകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഇന്‍ഷുറന്‍സ് തുകയുമായി മറ്റൊരു മകനൊപ്പമാണ് പുത്തന്‍ കുരിശില്‍ താമസിച്ചു വന്നത്. എന്നാല്‍, ഈ മകന്‍ ആത്മഹത്യ ചെയ്തു.


തുടര്‍ന്ന് ഒറ്റയ്ക്ക് താമസിച്ചു വന്ന ശകുന്തളുമായി സജിത് അടുപ്പത്തിലാകുകയായിരുന്നു. ഇവര്‍ തമ്മില്‍ പണമിടപാടും മറ്റും ഉണ്ടായിരുന്നു. തന്റെ കൈവശമുള്ള പണം തട്ടിയെടുത്തത് ചോദ്യം ചെയ്ത ശകുന്തളയെ സുജിത് കൊന്ന് വീപ്പയ്ക്കുള്ളിലാക്ക്ി കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


ഇതിനായി അഞ്ചോളം സുഹുത്തുക്കള്‍ സുജിത്തിനെ സഹായിച്ചു, ഇവര്‍ ക്വട്ടേഷന്‍ ഗുണ്ടകളാമെന്ന് പോലീിസ് സംശയിക്കുന്നു. എന്നാല്‍, പണം ഇവര്‍ തട്ടിയെടുത്തതോടെ സുജിത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന.


കുമ്പളം കായലിന്റെ തീരത്ത് ആഴം കൂട്ടുന്നതിനിടെയാണ് വീപ്പ കണ്ടെത്തിയത്. കോണ്‍ക്രീറ്റ് നിറച്ച വീപ്പ കണ്ടതോടെ ഇത് ഉപേക്ഷിച്ചു,. എന്നാല്‍, പിന്നീട് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പോലീിസില്‍ അറിയിച്ച് വെട്ടിപ്പോളിക്കുകയായിരുന്നു.


സ്ത്രീയുടെ പഴകിയ മൃതദേഹമാണ് ഇതില്‍ നിന്നും ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണങ്കാലില്‍ ശസ്ത്ക്രിയ നടത്തി മാലിയോലര്‍ സ്‌ക്രൂ ഘടിപ്പിച്ചത് കണ്ടെത്തി. സ്‌ക്രൂവിന്റെ സീരിയല്‍ നമ്പറും കമ്പനിയുടെ പേരും കണ്ട് നടത്തിയ അന്വേഷണത്തില്‍ ഇത് കൊച്ചിയിലെ സ്വാകര്യ ആശുപത്രിയിലേക്കാണ് നല്‍കിയതെന്ന് കണ്ടെത്തി. ആറു പേര്‍ക്ക് മാത്രമാണ് ഈ ശസ്ത്ര്ര്രകിയ നടത്തിയതെന്ന് കണ്ടെത്തുകയും അഞ്ചു പേര്‍ ഇപ്പോഴും ജിവിച്ചിരിക്കുന്നതായും പോലീസ് മനസിലാക്കി. ആറാമത്തെ വ്യക്തിയായ ശകുന്തള ഒരു വര്‍ഷം മുമ്പ് നാടുവിട്ടതായാണ് അറിയാന്‍ കഴിഞ്ഞത്.


തുടര്‍ന്ന് നടത്തിയ അന്വേ,ഷണത്തിലാണ് ശകുന്തളയുടേതാണ് മൃതദഹേമമെന്ന് സ്ഥിരീകിരിച്ചത്. എന്നാല്‍, കൊലപാതകിയെ തിരഞ്ഞ പോലീസ് ഒടുവില്‍ എത്തിനില്‍ക്കുന്നത് ആത്മഹത്യ ചെയ്ത സുജിത്തിലാണ്. മൃതദേഹം കായലില്‍ തള്ളാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തെ പോലീസ് തിരയുന്നുണ്ട് .


 

Tags : murder 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ