General News

250 എസി ബസുകള്‍ വാങ്ങാനുള്ള നീക്കം കെസ്ആര്‍ടിസി എംഡി തടഞ്ഞു

Sat, Nov 18, 2017

Arabianewspaper 6645
250 എസി  ബസുകള്‍ വാങ്ങാനുള്ള നീക്കം കെസ്ആര്‍ടിസി എംഡി തടഞ്ഞു

250 എസി ബസുകള്‍ വാങ്ങാനുള്ള കെഎസ്ആര്‍ടിസി സാങ്കേതിക വിഭാഗത്തിന്റെ നീക്കം പുതിയ എംഡി എ ഹേമചന്ദ്രന്‍ തടഞ്ഞു. അറുപതു ബസുകള്‍ മാത്രം വാങ്ങാന്‍ ആവശ്യമുള്ളപ്പോഴാണ് ഇത്രയും ബസുകള്‍ വായ്പ എടുത്ത് വാങ്ങാന്‍ നീക്കം നടത്തിയത്.


വന്‍ സാമ്പത്തിക നഷ്ടം കെഎസ്ആര്‍ടിസിക്ക് വരുത്തി വെയ്ക്കുമെന്ന ആശങ്കയിലാണ് ഇടപാടു തടഞ്ഞത്. കിഫ്ബിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റം വുരത്തി 60 എസി ബസുകള്‍ വാങ്ങാന്‍ മാത്രം അനുമതി നല്‍കി.


സാധ്യതാ പഠനം നടത്താതെ എങ്ങിനെയാണ് ഇതിനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് എംഡി ചോദിച്ചു,. അന്തര്‍ സംസ്ഥാന പാതകളില്‍ ഓടിക്കാന്‍ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ വേണമെന്നിരിക്കെ ഒറ്റ ആക്‌സില്‍ ബസുകള്‍ക്കാണ് അനുതി.


ഇതിനെ തുടര്‍ന്ന് ജില്ലകളെയോ സിറ്റികളെയോ ബന്ധിപ്പിക്കുന്ന ബസ് സര്‍്വവ്വീസുകള്‍ക്ക് നിലവില്‍ പെര്‍മിറ്റ് ഉള്ളത് അറുപത് റൂട്ടുകളില്‍ മാത്രമാണ്. ഇതിനെ തുടര്‍ന്നാണ് 60 ബസുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.


കട്ടപ്പുറത്തുള്ള ബസുകളെ ഇറക്കാന്‍ നോക്കാതെ പുതിയ ബസുകള്‍ വാങ്ങുന്നത് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബാധ്യതകള്‍ വരുത്താനെ ഉപകരി്ക്കുകയുള്ളുവെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തും നിന്നും അടുത്തിടെ മാറ്റി കെഎസ്ആര്‍ടിസി എംഡിയായി നിയമിക്കപ്പെട്ട ഹേമചന്ദ്രന്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ വന്‍ സാമ്പത്തിക ബാധ്യത തലയില്‍ വെയ്ക്കുന്നതില്‍ നിന്നും കെഎസ് ആര്‍ടിസി രക്ഷപ്പെടുകയായിരുന്നു.

Tags : KSRTC MD 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ