General News

പാലക്കാട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം

Thu, Mar 29, 2018

Arabianewspaper 9459
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം

വിവാഹ സംഘത്തിന്റെ വാഹന വ്യൂഹത്തെ മറികടന്നതിന് കെ എസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം. ബസിനുള്ളില്‍ ഡ്രൈവറുടെ ഡോര്‍വഴി കയറിയ ചില യുവാക്കളാണ് അക്രമം അഴിച്ചു വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


ഡ്രൈവര്‍ അബുബക്കറിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ് ഇയാളുടെ മൂക്കില്‍ ന്ന്ിന്നും രക്തം വരുന്നതായി യാത്രക്കാരിലൊരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലുണ്ട്.


പാലക്കാട് കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ക്കാണ് മര്‍ദ്ദനം. മുണ്ടൂരിനു സമീപം പന്നിയന്‍പാടത്ത് വെച്ചാണ് സംഭവം. വിവാഹ സംഘം സഞ്ചരിച്ച വാഹനത്തില്‍ ബസ് ഉരസി എന്നാരോപിച്ചാണ് ആക്രമണം.


ബസ് കണ്ടക്ടര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമം തുടരുകയായിരുന്നു. എന്നാല്‍, യാത്രക്കാര്‍ ഡ്രൈവറെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡ്രൈവറില്‍ നിന്ന് പോലീസ് മോഴി എടുത്തു.

Tags : KSRTC 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ