Entertainment News

കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു

Thu, Oct 19, 2017

Arabianewspaper 6321
കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു

ബോളിവുഡ് നടനും നിര്‍മാതാവും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. അറുപതു ലക്ഷം ഫോളേവേഴ്‌സ് ഉള്ള വെരിഫൈഡ് അക്കൗണ്ടാണ് മരവിച്ചിരിക്കുന്നത്.


ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമീര്‍ ഖാനെ കുറിച്ച് മോശം പരമാര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് അക്കൗണ്ട താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. എന്നാല്‍. ട്വിറ്റര്‍ ഇന്ത്യക്കെതിരെ താന്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് കെ ആര്‍കെ പറയുന്നത്.


അജയ് ദേവഗന്റെ ശിവായ് എന്ന ചിത്രത്തിനെതിരെ മോശം റിവ്യു പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഗീവാലിക്കും കെ ആര്‍കെ യുടെ ട്വിറ്റര്‍ പേജ് അപ്രത്യക്ഷമായിരുന്നു.


ഇക്കുറി ആമീര്‍ ഖാന്‍ നിര്‍മിച്ച പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സസ്‌പെന്‍സ് പരസ്യമാക്കിയതിനെ തുടര്‍ന്നാണ് ഇക്കുറി കെആര്‍കെയുടെ അക്കൗണ്ട് പൂട്ടിച്ചത് എന്ന് സൂചനയുണ്ട്. എന്നാല്‍, താന്‍ ചിത്രത്തിന്റെ മോശം ചിത്രീകരണവും സംവിധാവും പരാമര്‍ശിച്ചതിന്റെ പേരിലാണ് ആമീറിന്റെ ആരാധകര്‍ തന്റെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതെന്ന് കെആര്‍കെ പറയുന്നു.


തന്റെ സാന്നിദ്ധ്യം അമീര്‍ ഖാന് ഇഷ്ടമില്ലെന്നു വെച്ച് ട്വിറ്ററില്‍ തിന്ന് തന്നെ ഒഴിവാക്കാന്‍ കഴിയുമോ. ആമീര്‍ ഖാനാണോ ട്വിറ്ററിന്റെ ഉമമ എന്നും കെ ആര്‍കെ ചോദിക്കുന്നു.


നേരത്തെ മലയാളം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കുറിച്ചും, മമ്മൂട്ടിക്കുറിയെ കുറിച്ചും മോശം പരമാര്‍ശം നടത്തിയതിന്റെ പേരില്‍ ഓണ്‍ലൈന്‍ ആക്രമണം നേരിട്ടയാളാണ് കെ ആര്‍കെ. തുടര്‍ന്ന് മലയാളികളോട് മാപ്പു പറയുകയും മമ്മൂട്ടിയും ലാലും അതുല്യ നടന്‍മാരാണെന്ന് തിരുത്തി പറയുകയും ചെയ്ത ശേഷമാണ് കെആര്‍കെ ്മലയാളികളുടെ ട്രോള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

Tags : KRK 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ