Troll Today News

ഗൗരി ലങ്കേഷിന്റെ മൃതദഹേ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് ആരോപണം, കെപിസിസി പോസ്റ്റ് ഡിലീറ്റ് ചെയ്തു

Thu, Sep 07, 2017

Arabianewspaper 1309
ഗൗരി ലങ്കേഷിന്റെ മൃതദഹേ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് ആരോപണം, കെപിസിസി പോസ്റ്റ് ഡിലീറ്റ് ചെയ്തു

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിത്രം ഇന്ത്യയുടെ ഭൂപടത്തിനുള്ളിലാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ വിമര്‍ശനം.


കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയുടെ ഉദാഹരണമാണിതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, കൊലപാതകം നടന്ന കര്‍ണാടക സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ് അല്ലേ എന്നും നേരത്തെ, കല്‍ബുര്‍ഗി എന്ന എഴുത്തുകാരന്റെ കൊലപാതകത്തിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കൊലപാതകികളെ പിടിക്കാന്‍ കഴിയാതിരുന്നതിനും കാരണം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിവു കേടല്ലെയെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.


ഇന്ത്യയുടെ ഭൂപടവും കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മൃതചദേഹവും രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ചതിനെതിരെയും ചിലര്‍ രംഗത്ത് വന്നു.


സംഘപരിവാര്‍ അനുഭാവികള്‍ ഗൗരി ലക്ഷ്മിയുടെ കൊലപാതകം ഒരു വശത്ത് വിദ്വേഷ പോസ്റ്റുകള്‍ ഉപയോഗിച്ച് ആഘോഷിക്കുമ്പോല്‍ മറുവശത്ത് കോണ്‍ഗ്രസിനെ പോലുള്ള ദേശീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തവും കടമയും വസ്തുതളും മറന്ന് മൃതദേഹത്തെ പോലും ഉപയോഗിച്ച് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ഇടതു അനുഭാവികള്‍ വിമര്‍ശിക്കുന്നു.


 




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ