General News

ദിലീപിനെ കാണുന്നത് മകനെ പോലെ, -കെ പിഎസി ലളിത

Tue, Sep 19, 2017

Arabianewspaper 232
ദിലീപിനെ കാണുന്നത് മകനെ പോലെ, -കെ പിഎസി ലളിത

ജയിലില്‍ കഴിയുന്ന ദിലീപിനെ കണ്ടതിനെ ന്യായീകരിച്ച് കെപിഎസി ലളിത. തന്റെ മകനെ പോലെയാണ് ദിലീപിനെ കാണുന്നത്. എന്റെ മകനെ തെരുവില്‍ തല്ലിക്കൊന്നാലും അമ്മയെന്ന നിലയില്‍ അവന് പിന്തുണ താന്‍ കൊടുക്കും.


ഇത് എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അഭിപ്രായങ്ങള്‍ പറയുന്നവര്‍ പറയട്ടെ എന്നും കെപിഎസി ലളിത പറഞ്ഞു.


നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ഏക നടിയാണ് കെ പിഎസി ലളിത. ദിലീപിന്റെ അമ്മയും ഭാര്യയും മകളും സഹോദരിയും ജയിലില്‍ എത്തിയപ്പോള്‍ മറ്റു നടിമാര്‍ ആരും തന്നെ ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നില്ല.


ആക്രമത്തിന് ഇരയായ നടിയൊടൊപ്പമാണോ എന്ന ചോദ്യത്തിനൊന്നും കെ പിഎസി ലളിത മറുപടി പറഞ്ഞില്ല. കേരള സര്‍ക്കാരിന്റെ ഭാഗമായ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു.


വ്യക്തിപരമായി തനിക്ക് ആരേയും ജയിലില്‍ സന്ദര്‍ശിക്കാമെന്ന് കെ പിഎസി ലളിത പറഞ്ഞു. കെപിഎസി ലളിത തെറ്റൊന്നും ചെയ്തില്ലെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു,. വ്യക്തിപരമായി തടവുകാരുമായി ബന്ധമുള്ളവര്‍ക്ക് അവരെ ജയിലില്‍ പോയി സന്ദര്‍ശിക്കാമെന്നും കോടിയേരി പറഞ്ഞു,.


ബലാല്‍സംഗം ആരോപിക്കപ്പെട്ട വ്യക്തിയെ ജയിലില്‍ സന്ദര്‍ശിച്ച കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി സ്ഥാനത്തു നിന്നും നീക്കണമെന്ന് നാടക സംവിധായകനായ ദിപന്‍ ശിവരാമന്‍ ആവശ്യപ്പെട്ടിരുന്നു.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ