General News

കോടിയേരി വീണ്ടും സെക്രട്ടറി

Sun, Feb 25, 2018

Arabianewspaper 190
കോടിയേരി വീണ്ടും സെക്രട്ടറി

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയായണ് കോടിയേരി പാര്‍ട്ടി സംസ്ഥാന സെക്രട്ടരിയായി തിരഞ്ഞെടുക്കപ്പെടുന്നത്.


പാര്‍ട്ടിയെ തിരഞ്ഞെടുപ്പു വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞത് കണക്കിലെടുത്താണ് വീണ്ടും പാര്‍ട്ടി നേതൃസ്ഥാനം കോടിയേരിയെ ഏല്‍പ്പിക്കുന്നത്.


2015 ലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ നിയോഗിക്കപ്പെടുന്നത്.


തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ 87 അംഗ സംസ്ഥാന കമ്മറ്റിയേയും തിരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമദ് റിയാസ്, ഡിവൈഎസ്പി സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എന്നിവര്‍ ഇതാദ്യമായി സംസ്ഥാന കമ്മിറ്റിയില്‍ അംഗമായി. ആര്‍ നാസര്‍, കെ വി രാമകൃഷ്ണമന്‍, പി ഗഗാറിന്‍, ഇഎന്‍ മോഹന്‍ദാസ്, സി എച്ച് കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രന്‍, ഗോപി കോട്ടമുറിക്കല്‍ കെ സോമപ്രസാദ് എന്നിവരാണ് സംസ്ഥാനകമ്മറ്റിയിലെ പുതുമുഖങ്ങള്‍,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ