General News

ശ്രീ പത്‌നാഭ സ്വാമി ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തും

Mon, Sep 18, 2017

Arabianewspaper 295
ശ്രീ പത്‌നാഭ സ്വാമി ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തും

തിരുവനന്തപുരം ശ്രീ പത്‌നാഭ സ്വാമി ക്ഷേത്രത്തില്‍ നവരാത്രിക്ക് ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ദര്‍ശനം നടത്തും ക്രിസ്ത്യാനിയാണെങ്കിലും ിന്ദു വിശ്വാസാചരങ്ങള്‍ പിന്തുടരുന്ന തനിക്ക് ക്ഷേത്ര ദര്‍ശനം നടത്തണമെന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് യേശുദാസിന് ക്ഷേത്രദര്‍ശനത്തിന് തടസമില്ലെന്ന് ക്ഷേത്രം മാനേജ്‌മെന്റ് കത്ത് നല്‍കിയത്.


അമേരിക്കയിലുള്ള യേശുദാസിനെ നേരിട്ട് ബന്ധപ്പെട്ട് ക്ഷേത്രം അധികൃതര്‍ സമ്മതം അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് യേശുദാസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ദേവസ്വം യേശുദാസിനെ സ്വാഗതം ചെയ്യാന്‍ തയ്യാറായിട്ടില്ല.


കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ശബരിമല ശ്രീഅയ്യപ്പ ക്ഷേത്രത്തിലും ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും എല്ലാം ദര്‍ശനം നടത്തിയിട്ടുള്ള യേശുദാസിന് ഗുരുവായൂരിലും മറ്റും ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് വാദിക്കുന്നവാരണ് അധികവും,.

Tags : KJ Yesudas 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ