General News

കീഴാറ്റൂര്‍ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു, സമരപ്പന്തല്‍ സിപിഎം കത്തിച്ചു

Wed, Mar 14, 2018

Arabianewspaper 290
കീഴാറ്റൂര്‍ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു, സമരപ്പന്തല്‍ സിപിഎം കത്തിച്ചു

വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ കണ്ണൂര്‍ കീഴാറ്റൂരിലെ നാല്‍പതോളം കുടുംബങ്ങള്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം. ദേശീയ പാത അഥോറിറ്റിക്ക് വേണ്ടി രവന്യു ഉദ്യോഗസ്ഥര്‍ സര്‍വെ നടത്തുന്നത് തടയാനെത്തിയ വയല്‍ക്കിളികള്‍ എന്ന പ്രതിഷേധ കൂട്ടായ്മയിലെ അംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.


പ്രതിഷേധക്കാരില്‍ ചിലര്‍ മണ്ണെണ്ണ ഒഴിച്ച് തി കൊളുത്തി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. റവന്യു ഉദ്യോഗസ്ഥരെ തടയാനെത്തിയ വയല്‍ക്കിളി സംഘത്തിലെ എല്ലാവരേയും പോലീസ് അറസ്റ്റു ചെയ്തു.


ഇതിനിടെ. ഇവരുടെ സമരപ്പന്തലിന് സിപിഎം പ്രവര്‍ത്തകര്‍ തീയിട്ടു. സിപിഎം പ്രവര്‍ത്തകര്‍ പലയിടത്തും നിലയുറപ്പി്ച്ചിരുന്നു. സമരം പൊളിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതെന്ന് സമരക്കാര്‍ ആരോപിച്ചു,.

Tags : Kizhattoor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ