General News

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു, കര്‍ഷക സമരം പിന്‍വലിച്ചു

Mon, Mar 12, 2018

Arabianewspaper 761
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു, കര്‍ഷക സമരം പിന്‍വലിച്ചു

നാസികിലെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം അവസാനിപ്പിച്ചു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചത്. ഐതിഹാസിക കര്‍ഷക സമരത്തിന്റെ വിജയകരമായ പര്യവസാനമാണ് മുംബൈയില്‍ കണ്ടത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണ് ഉണ്ടായത്.


നാസികില്‍ നിന്ന് 15,000 കര്‍ഷരുമായി ആരംഭിച്ച 180 കിലോ മീറ്റര്‍ മാര്‍ച്ച് അവസാനിക്കുമ്പോള്‍ ഏതാണ്ട അരലക്ഷത്തിനു മേല്‍ പേര്‍ മുംബൈ ആസാദ് മൈതാനിയില്‍ എത്തിച്ചേര്‍ന്നിരുന്നു.


കോണ്‍ഗ്രസ് ,. ശിവസേന, മഹാരാഷ്ട്ര നവ നിര്‍മാണ സേന തുടങ്ങിയവരൊക്കെ പിന്തുണയുമായി എത്തിയിരുന്നു.


ജലസേചന മന്ത്രി ഗിരീഷ് മഹാജനും കര്‍ഷക പ്രതിനിധികളും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. നിയമസഭ സെക്രട്ടറിയേറ്റ് വളയാനും സഭ സ്തംഭിപ്പിക്കാനുമായിരുന്നു കര്‍ഷകരുടെ തീരുമാനം.


എന്നാല്‍,, സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് എത്തും മുമ്പ് ആസാദ് മൈതാനിയില്‍ സമാപിക്കിന്‍ കര്‍ഷക പ്രതിനിധികള്‍ സമ്മതിച്ചു,. ഇതിനെ തുടര്‍ന്ന് ആസാദ് മൈതാനിയില്‍ സമാപന സമ്മേളനം നടത്താനും തീരുമാനമായി. കര്‍ഷകര്‍ക്ക് നാസികിലേക്ക് മടങ്ങാനായി പ്രത്യേക ട്രെയിനുകള്‍ സജ്ജാകരിക്കാനും സര്‍ക്കാര്‍ തയ്യാറായി.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ