Health News

കാന്‍സര്‍ പേടി വേണ്ട,. കിന്‍ഡര്‍ ചോക്ലേറ്റുകള്‍ക്ക് ക്ലീന്‍ ചിറ്റ്

Tue, Jul 19, 2016

Arabianewspaper 1422
കാന്‍സര്‍ പേടി വേണ്ട,. കിന്‍ഡര്‍ ചോക്ലേറ്റുകള്‍ക്ക് ക്ലീന്‍ ചിറ്റ്

കുട്ടികളില്‍ കാന്‍സര്‍ രോഗത്തിന് കാരണമായേക്കാവുന്ന രാസപഥാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നിരോധന ഭീഷണി നിലനിന്നിരുന്ന കിന്‍ഡര്‍ ചോക്ലേറ്റുകള്‍ക്ക് ക്ലീന്‍ ചിറ്റ്.


മിനറല്‍ ഓയില്‍, സുഗന്ധത്തിന് ചേര്‍ക്കുന്ന ഹൈഡ്രോ കാര്‍ബണ്‍സ് എന്നിവ കുട്ടികളില്‍ കാന്‍സറിന് കാരണമായേക്കുമെന്ന് ജര്‍മന്‍ ഭക്ഷ്യഏജന്‍സിയായ ഫുഡ് വാച്ചാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശങ്കയിലായിരുന്നു.


മിനറല്‍ ഓയിലുകള്‍ ഒഴിവാക്കേണ്ടതാണെന്ന് ന്യുട്രീഷ്യന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍, ചോക്ലേറ്റുകളില്‍ ഇത് കുറഞ്ഞ അളവില്‍ മാത്രമേയുള്ളുവെന്നും ഇവര്‍ പറയുന്നു. അധികം ചോക്ലേറ്റുകള്‍ കഴിക്കുന്നത് ഇത്തരം മിനറല്‍ ഓയിലുകള്‍ കരളിലും മറ്റും അടിഞ്ഞ് കുടും. ഇത് കാന്‍സറിന് കാരണമാകും,. എന്നാല്‍, കിന്‍ഡര്‍ ചോക്ലേറ്റുകളില്‍ കാണപ്പെട്ടുന്നത് വളരെ ചെറിയ അളവിലാണ്. അധികമായ ചോക്ലേറ്റ് ഉപയോഗം അപകടകരമായേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


ഇറ്റാലിയന്‍ ചോക്ലേറ്റ് കമ്പനിയായ ഫെറോറോയാണ് കിന്‍ഡര്‍ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നത്. തങ്ങളുടെ ചോക്ലേറ്റുകള്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഉത്പാദിപ്പിക്കുന്നതെന്ന് ഫെറോറോ പറഞ്ഞു,. തങ്ങളുടെ ചോക്ലേറ്റുകളില്‍ അരോഗ്യത്തിന് വിഘാതമാകുന്ന എന്തെങ്കിലും കണ്ടെത്തിയാല്‍ വിപണികളില്‍ നിന്ന് പിന്‍വലിക്കുമെന്നും ഉത്പാദനം നിര്‍ത്തുമെന്നും ഫെറോറോ പറഞ്ഞു.


15 ചോക്ലേറ്റ് ബാറുകളും അഞ്ച് ചിപ്‌സ് ബ്രാന്‍ഡുകളുമാണ് ഫുഡ് വാച് പരിശോധിച്ചത്. ഉത്പാദന വേളയില്‍ ആയിരിക്കില്ല ഹൈഡ്രോ കാര്‍ബണുകള്‍ ഭക്ഷ്യ വസ്തുക്കളില്‍ എത്തുന്നത്. അതേസമയം, പാക്കിംഗ് സമയത്ത് ഇത് എത്താന്‍ സാധ്യതയുണ്ട്. റീസൈക്കിള്‍ ചെയ്ത പത്രപേപ്പറുകളില്‍ നിന്ന് ഇത് ഉണ്ടാകാറുണ്ട്. അച്ചടി മഷിയാണ് ഇതിനു കാരണം,. ഇത്തരം പുനരുപയോഗത്തിലുടെ ഉത്പാദിപ്പിക്കുന്ന കാര്‍ഡ്‌ബോര്‍ഡുകള്‍ ഉപയോഗിച്ചുള്ള പാക്കിംഗ് ചോക്ലേറ്റുകളില്‍ പ്രവര്‍ത്തിക്കും. ഒരോരുത്തരുടേയും ശരീരത്തിലുള്ള വൈവിധ്യമാര്‍ന്ന കോശ പരിണാമവും ജൈവരാസ പ്രക്രിയകളും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന് വിദഗദ്ധര്‍ പറയുന്നു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ