Entertainment News

പെണ്ണൊന്നു കണ്ണിറുക്കിയപ്പോള്‍ കാഴ്ച്ചക്കാര്‍ കാല്‍ കോടി

Sun, Feb 11, 2018

Arabianewspaper 1786
പെണ്ണൊന്നു കണ്ണിറുക്കിയപ്പോള്‍  കാഴ്ച്ചക്കാര്‍ കാല്‍ കോടി

മാണിക്യ മലയാരായ പൂവേ എന്ന ഗാനവും അതിലെ നായികയേയും സോഷ്യല്‍ മീഡിയ തോളിലേറ്റുന്നു. ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനമാണ് പ്രിയ എസ് വാര്യരുടെ കത്തുന്ന നോട്ടവും കണ്ണിറക്കലും കണ്ട് വൈറലായത്.ഫെബ്രുവരി ഒമ്പതിനാണ് യുട്യുബില്‍ ഗാനം പ്രത്യക്ഷപ്പെട്ടത്. ഏറ്റവും വേഗത്തില്‍ 20 ലക്ഷം കാഴ്ചക്കാരെ ലഭിച്ച പാട്ടായി ഇത് മാറി.


ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. പുതുമുഖങ്ങളാണ് അധികവും. ഷാന്‍ റഹ്മാന്റെ സംഗീതത്തിലാണ് ഗാനങ്ങല്‍ ചിട്ടപ്പെടുത്തിയത്. മാണിക മലരായ പൂവേ എന്ന മാപ്പിളപ്പാട്ടിന് പുതിയ ശൈലിയില്‍ ഈണമിട്ടാണ് ഷാന്‍ ഇത് അവതരിപ്പിക്കുന്നത്,.


പിഎംഎ ജബ്ബാറെഴുതിയ ഗാനം തലശേരി കെ റഫീഖാണ് ഒറിജനല്‍ ഈണമിട്ടത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പക്ഷേ, ഭക്തിഗാനത്തെ പ്രണയത്തിലൂടെ അവതരിപ്പിച്ച് വികലമാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.


തൃശൂര്‍ വിമല കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍്തഥിനിയാണ് പ്രിയ. ഒറ്റ ദിവസം കൊണ്ട് താന്‍ ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ അങ്കലാപ്പിലാണ് പ്രിയ.


ചെറിയ റോളിനു വേണ്ടിയായിരുന്നു ഓഡീഷന് വിളിച്ചത് എന്നാല്‍, ഇതില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ലീഡ് റോളിലേക്ക് ക്ഷണിക്കുകയായിരുന്നു.


ഇതോടെ, ചിത്രീകരണം നിര്‍ത്തിവെച്ച് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തന്നെ മാറ്റി എഴുതി കൊണ്ടിരിക്കുകയാണ്. പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് അഡാര്‍ ലവ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.  

Tags : music 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ