Sports News

ചരിത്രമെഴുതി കിഡംബി ശ്രീകാന്ത്

Mon, Oct 30, 2017

Arabianewspaper 636
ചരിത്രമെഴുതി കിഡംബി ശ്രീകാന്ത്

ഒരു സീസണില്‍ നാലു സൂപ്പര്‍ സീരിസ് കിരീടങ്ങള്‍ നേടി ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ചരിത്രമെഴുതി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്.


ഫ്രഞ്ച് ഓപ്പണ്‍ സീരിസില്‍ ജപ്പാന്‍ താരം കെന്റ നിഷിമോട്ടയെ 21-4, 21-13 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തി ആധികാരിക വിജയമാണ് ശ്രീകാന്ത് നേടിയത്. 35 മിനിട്ടുകള്‍ കൊണ്ട് കളി അവസാനിച്ചു.


മലയാളി താരം എച്ച് എസ് പ്രണോയിയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചത്. ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനത്തായിരുന്ന ശ്രീകാന്ത് ഇതോട നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ