Gulf News

മലയാളി യുവതി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

Wed, Oct 04, 2017

Arabianewspaper 780
മലയാളി യുവതി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

മലയാളി യുവതി ഷാര്‍ജ അല്‍ മജാസ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.


കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നുമാണ് വീണതെന്ന് കരുതുന്നു. 32 കാരിയയായ ഇവര്‍ മൂന്നു മാസം ഗര്‍ഭിണിയാണ്. അഞ്ചു വയസുള്ള കുട്ടിയുടെ മാതാവുമാണ്,


ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. മൂന്നാം നിലയില്‍ താമസിക്കുന്ന യുവതി ഏഴാം നിലയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുമാണ് വീണെതെന്ന് പോലീസ് പറഞ്ഞു.


രാവിലെ തന്റെ ഫിളാറ്റിലെത്തിയ യുവതി അസ്വസ്ഥയായിരുന്നതായും വെള്ളം ചോദിച്ചപ്പോള്‍ അടുക്കളിയില്‍ ചെന്ന് ഒരു ഗ്ലാസ് വെള്ളവുമായി താന്‍ എത്തിയെന്നും പൊടുന്നനെ ഇവരെ കാണാതായെന്നും തൊട്ടു മുന്നിലെ ബാല്‍ക്കണിയില്‍ ചെന്നു താന്‍ നോക്കിയപ്പോള്‍ ഇവര്‍ നിലത്തു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്നും സുഹൃത്തായ യുവതി പറഞ്ഞു. ഉടനെ തന്നെ ഭര്‍ത്താവിനെ അറിയിക്കുകുയം പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു.

Tags : Sharjah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ