General News

ഹൈദരാബാദില്‍ മലയാളി യുവാവിനെ വെട്ടിക്കൊന്നു,. സുഹൃത്ത് പിടിയില്‍

Wed, Oct 18, 2017

Arabianewspaper 382
ഹൈദരാബാദില്‍ മലയാളി യുവാവിനെ വെട്ടിക്കൊന്നു,. സുഹൃത്ത് പിടിയില്‍

പത്തു വര്‍ഷക്കാലമായി അടുത്ത സൗഹൃദമുള്ള യുവാവിനെ വെട്ടിക്കൊന്നതിന് റെയില്‍ വേ എഎസ്‌ഐയെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ സ്വദേശി ആരുണ്‍ പി ജോര്‍ജ്ജാണ് വെട്ടേറ്റ് മരിച്ചത്. പിടിയിലായത് റെയില്‍ വേ പോലീസില്‍ എഎസ്‌ഐയായ ലാലു സെബാസ്റ്റ്യനും.


ലാലുവിന്റെ സഹോദരിയുടെ വിവാഹിതയായ മകളുമായി അരുണിന്റെ അടുപ്പമാണ് കൊലയ്ക്ക് കാരണമായത്. അരുണിന്റെ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ് ലാലുവിന്റെ സഹോദരി പുത്രി. ഇരുവരും തമ്മില്‍ അടുപ്പത്തിലായതാണ് ലാലുവിനെ ചൊടിപ്പിച്ചത്.


ലാലുവിന്റെ മുന്നറിയിപ്പ് അവഗണിച്ച് യുവതിയുമായി അടുപ്പം തുടരുകയായിരുന്നു അരുണ്‍,


കഴിഞ്ഞ ദിവസം അരുണിന്റെ താമസ സ്ഥലത്ത് എത്തിയ ലാലു ഇതു പറഞ്ഞ് വഴക്കിട്ടു,. തുടര്‍ന്ന് ലാലു അരുണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാംനഗറിലെ അരുണിന്റെ താമസ സ്ഥലത്ത് കുളിമുറിയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.


അരുണിനെ കാണാതെ ബന്ധുക്കള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. വീട് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വീട്ടിലെ അലമാര തുറന്ന നിലയിലായിരുന്നു, മോഷണത്തിനിടെ കൊലപാതകം എന്നു വരുത്തി തീര്‍ക്കാനായിരുന്നു കൊല.


അരുണിന്റെ മുന്നിലെ കടയിലെ സിസിടിവിയില്‍ ഒരാള്‍ കയറി പോകുന്നത് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ കയറി പോയ ഇയാള്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മടങ്ങുന്നത് കണ്ടത്. വിവാഹിതനായ അരുണിന്റെ ഭാര്യ നാട്ടിലാണുള്ളത്.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ