Crime News

ഡെല്‍ഹിയില്‍ മലയാളി നേഴ്‌സും കാമുകനും മരിച്ചത് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന

Mon, Oct 23, 2017

Arabianewspaper 1652
ഡെല്‍ഹിയില്‍ മലയാളി നേഴ്‌സും കാമുകനും മരിച്ചത് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന

ഡെല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ യുവതിയും യുവാവും ജീവനൊടുക്കിയത് തങ്ങളുടെ അവിഹിത ബന്ധം വീട്ടുകാര്‍ അറിഞ്ഞതും എതിര്‍ത്തതും മൂലമാണെന്ന് പോലീസ്.


ആലപ്പുഴ സ്വദേശി സുരേഷ് കിഷോറും (29( ഡെല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ നേഴ്‌സുമായ സുമയും (32) തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞതാണ് ഇരുവരും ജീവനൊടുക്കാന്‍ ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.


സുരേഷിന്റെ ബന്ധുവായ യുവാവിന്റെ ഭാര്യയാണ് സുമ,. ഭര്‍ത്താവും മകളുമുള്ള സുമ ഡെല്‍ഹി ഉത്തം നഗറിലാണ് താമസിക്കുന്നത്.


ജയ്പൂരില്‍ എഞ്ചിനീയറായ സുരേഷ് ദീപാവലിക്ക് ഡെല്‍ഹിക്ക് എത്തിയിരുന്നു. ദിപാവലിക്ക് സുമയും സുരേഷും ഒരുമിച്ച് കറങ്ങുന്നത് കണ്ട ഭര്‍ത്താവ് സുമയെ ശകാരിക്കുകയും ഇവരുടെ ബന്ധം കുടുംബക്കാരെ അറിയിക്കുകയും ചെയ്തു.


ഇതിനെ തുടര്‍ന്ന് സുമയോട് സുരേഷുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍. തങ്ങളുടെ ബന്ധം പുറത്ത് അറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ