Gulf News

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയ മലയാളിക്ക് ആറര കോടിയുടെ സമ്മാനം

Tue, Sep 26, 2017

Arabianewspaper 976
പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയ മലയാളിക്ക് ആറര കോടിയുടെ സമ്മാനം

പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ മലയാളിയെ തേടി ആറര കോടിയുടെ സമ്മാനം, ദുബായി ഡ്യൂട്ടി ഫ്രീയിലെ സമ്മാനമാണ് മുഹമദ് അലിക്ക് ലഭിച്ചത്.


പത്തു ലക്ഷം യുഎസ് ഡോളറാണ് സമ്മാനം. മുപ്പതു വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനായി ജോലി നോക്കിയ ശേഷം അലി കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരി്ച്ചത്.


58 കാരനായ അലി നാട്ടിലെത്തി ചെറിയ ബിസിനസ് തുടങ്ങി ജീവിക്കാമെന്നാണ് കരുതിയത്. വിമാനം കയറും മുമ്പ് ആയിരം ദിര്‍ഹം മുടക്കി ലോട്ടറി എടുക്കുകയായായിരുന്നു.


ഇതിനു മുമ്പ് രണ്ടു തവണ ഡ്യുട്ടി ഫ്രീ ലോട്ടറി എടുത്തിട്ടുണ്ട്. നാട്ടിലെത്തിയ ശേഷമാണ് സമ്മാനം ലഭിച്ച വിവരം അറിയുന്നത്. തുക വാങ്ങാനായി തിരിച്ച് യുഎഇയില്‍ എത്തുന്നുണ്ട്. അബുദാബിയില്‍ ജോലി ചെയ്യുന്ന രണ്ടു മക്കളുമായി ആലോചിച്ച് ഭാവി പരിപാടികള്‍ ആസുത്രണം ചെയ്യുമെന്നാണ് അലി പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ