OMG News
20 കോടിയുടെ അബുദാബി ലോട്ടറി മലയാളിക്ക്
Sun, Jan 07, 2018


പന്ത്രണ്ട് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ ( ഏകദേശം 20.6 കോടി ഇന്ത്യന്‍ രൂപ) അബുദാബി എയര്‍പോര്‍ട്ട് ഡ്യുട്ടി ഫ്രീ റാഫിള്‍ സമ്മാനം മലയാളിക്ക്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനമാണ് ഇത്.
ഞായറാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിലാണ് 42 കാരനായ ഹരികൃഷ്ണന് ഭാഗ്യം തുണച്ചത്. തനിക്ക് തന്നെയാണോ സമ്മാനം അടിച്ചതെന്ന സംശയവുമായി നിന്ന ഹരിയെ തേടി ബിഗ് ടിക്കറ്റിന്റെ സംഘാടകരുടെ വിളിയെത്തി. ഇതോടെയാണ് ഇത്രയും വലിയ തുക തനിക്ക് തന്നെയെന്ന് ഹരി ഉറപ്പിച്ചത്. ഭാര്യ നിഷയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു,
ഭര്‍ത്താവിനെ ലോട്ടറിയടിച്ചെന്ന് പറഞ്ഞ് പറ്റിക്കാനിരിക്കുകയായിരുന്നു നിഷ. പക്ഷേ, യഥാര്‍ത്ഥ വിജയി തന്റെ ഭര്‍ത്താവാണെന്ന് അറിഞ്ഞ് അന്ധാളിക്കുകയാണ് നിഷ. ഏഴു വയസുകാരനുമായ മകനുമൊത്ത് ലോകം ചുറ്റിക്കറങ്ങാന്‍ പദ്ധതിയിടുകയാണ് ഹരി,.
തന്റെ ഏറെ നാളത്തെ ആഗ്രമാണ് വേള്‍ഡ് ടൂര്‍. 2018 ഇതിനുള്ളതാണെന്ന് ഹരി വിശ്വസിക്കുന്നു.
പതിനഞ്ചു വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ഹരി ഒരു സ്വകാര്യ കമ്പനിയില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരാണ്. ഇത് മൂന്നാം തവണയാണ് ഹരി ബിഗ് ടിക്കറ്റ് വാങ്ങുന്നത്. ഒരോ വട്ടവും വാങ്ങുമ്പോള്‍ ഇക്കുറി തനിക്ക് ലോട്ടറി അടിക്കുമെന്ന് ഹരി പറയുമായിരുന്നു. ഇക്കുറി ഇത് യഥാര്‍ത്ഥ്യമായി.- ഹരിയുടെ ഭാര്യ നിഷ പറയുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

Latest News Tags
Advertisment