General News

ഷാര്‍ജയില്‍ കാറില്‍ നിന്ന് തെറിച്ചു വീണ് മലയാളി യുവതി മരിച്ചു

Thu, Aug 17, 2017

Arabianewspaper 432
ഷാര്‍ജയില്‍ കാറില്‍ നിന്ന് തെറിച്ചു വീണ് മലയാളി യുവതി മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്നുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. കാസര്‍ഗോഡ് സ്വദേശിയും മുന്‍ മുനിസപ്പല്‍ കൗണ്‍സിലറുമായ സുനിതയാണ് (38) മരിച്ചത്.


ഷാര്‍ജയില്‍ ബ്യുട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന സുനിതയും ബ്യുട്ടി പാര്‍ലര്‍ ഉടമ സൂസനും നേപ്പാളി സ്വദേശിനിയായ മറ്റൊരു യുവതിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.


കാസര്‍ഗോഡ് നഗരസഭയില്‍ ബിജെപി കൗണ്‍സിലറായി വിജയിക്കുകയും ഉദുമ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത സുനിത കുറച്ചു നാളായി യുഎഇയില്‍ ഭര്‍ത്താവിനൊപ്പമാണ് താമസം.


സെയ്ദ് റോഡിലെ സ്ഥാപനം അടച്ച ശേഷം ഇവര്‍ തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു. സൂസനായിരുന്നു കാറോടിച്ചിരുന്നത്. ഇതിനിടയില്‍ കാറിന്റെ ഡോര്‍ തനിയെ തുറന്നു വശത്ത് ഇരുന്നിരുന്ന സുനിത റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സമീപമുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച സംഭവസ്ഥലത്ത് വെച്ചു തന്നെ സുനിത മരിച്ചു, ഇതോടെ കാര്‍ പൊടുന്നനെ ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരിുന്നു. തുടര്‍ന്ന് എല്ലാവര്‍ക്കും പരിക്കേറ്റു.


 

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ