NRI News

രണ്ടായിരം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസച്ചെലവ് കേരളീയം വഹിക്കും

Sun, Nov 06, 2016

Arabianewspaper 2248
രണ്ടായിരം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസച്ചെലവ് കേരളീയം വഹിക്കും

കേരളീയം പൊന്നോണം 2016 പരിപാടിയില്‍ യോഗാചാര്യന്‍ ഗുരുജി മാധവിന് ക്രിസ് അയ്യര്‍ ഉപഹാരം നല്‍കി ആദരിക്കുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ രണ്ടായിരം ഗ്രാമീണ വിദ്യാര്‍ത്ഥിനികളുടെ പഠന ചെലവ് പ്രവാസി കൂട്ടായ്മയായ കേരളീയം വഹിക്കും. ഇതിന്റെ ഔപചാരിക പ്രഖ്യാപനം കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു,


ദുബായ് ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ ഹാളില്‍ നടന്ന കേരളീയം പൊന്നോണം 2016 പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാമെന്നേറ്റിരുന്നെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ഡെല്‍ഹിയില്‍ തങ്ങേണ്ടി വന്നതിനാലാണ് പരിപാടി ടെലികോണ്‍ഫറന്‍സിലൂടെ പ്രഖ്യാപിച്ചത്.


കേരളത്തിലെ ആയിരത്തോളം വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ രണ്ടായിരം പെണ്‍കുട്ടികളുടെ സൗജന്യ വിദ്യാഭാസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരളീയം വൈസ് പ്രസിഡന്റ് ചന്ദ്ര പ്രകാശ് പറഞ്ഞു, കേന്ദ്ര പദ്ധതിയില്‍ ഒരു പ്രവാസി സംഘടന ആദ്യമായാണ് നേരിട്ട് ഭാഗമാകുന്നത്.


സാംസ്‌കാരിക സമ്മേളനത്തില്‍ പ്രമുഖ യോഗാചാര്യന്‍ ഗുരുജി മാധവ് മുഖ്യാതിഥിയായിരുന്നു ചലച്ചിത്രകാരനും റേഡിയോ മാധ്യമ രംഗത്തെ പ്രമുഖനുമായ ക്രിസ് അയ്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍ടിവി പ്രൊഡക്ഷന്‍ ഡയറക്ടര്‍ അന്‍സില്‍ , ഫ്രഷ് എന്‍ പ്ലസ് ജനറല്‍ മാനേജര്‍ വേണു ഗോപാല്‍ , വന്ദേമാതരം ഗോപാല്‍ നമ്പ്യാര്‍, കേരളീയം പ്രസിഡന്റ് രാജന്‍ മാമ്പ്ര, ജനറല്‍ സെക്രട്ടറി സന്തോഷ് പിലാക്കാട്,  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ജനറല്‍ കണ്‍വീനര്‍ സുമേഷ് സുന്ദര്‍ സ്വാഗതവും ട്രഷറര്‍ പ്രവീണ്‍ കുമാര്‍ കൃതജ്ഞതയും പറഞ്ഞു.


കലാമണ്ഡലം ജിഷയുടെ നേതൃത്വത്തിലുള്ള സംഘം അവതിരിപ്പിച്ച വിവിധ നൃത്തപരിപാടികളും, തിരുവാതിരകളി മത്സരം, പൂക്കള മത്സരം, കുട്ടികളുടെ കലാ-കായിക പരിപാടികള്‍, ഓണസദ്യ, ചെണ്ടമേളം എന്നിവയ്ക്ക് ശേഷം പ്രമുഖ പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍, അമൃത സുരേഷ്, സുധീഷ്, നിത്യബാലഗോപാല്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത രാവും അരങ്ങേറി. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടികള്‍ രാവേറെ നീണ്ടപ്പോള്‍, മൂവ്വായിരത്തിലധികം പ്രവാസികളുടെ പങ്കാളിത്തം ആഘോഷങ്ങള്‍ക്ക് അപൂര്‍വ്വനിറനിറച്ചാര്‍ത്തേകി.


സുരേഷ് ഗോപി എംപിയാണ്  ബ്രോഷര്‍ പ്രകാശനം ചെയ്ത് പൊന്നോണം 2016 ന് നാന്ദികുറിച്ചത്.

Tags : Keraleeyam 
Advertisement here

Like Facebook Page :
 

Social media talks

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ