NRI News

കേരളീയം യുഎഇ പൊന്നോണം 2106 ബ്രോഷര്‍ പ്രകാശനം ചെയ്തു

Fri, Aug 19, 2016

Arabianewspaper 576
കേരളീയം യുഎഇ പൊന്നോണം 2106 ബ്രോഷര്‍ പ്രകാശനം ചെയ്തു

പ്രവാസി സംഘടന കേരളീയം യുഎഇയുടെ പൊന്നോണം 2016 ന്റെ ബ്രോഷര്‍ ദുബായിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ചിരന്തന കലാ സാംസ്‌കാരിക വേദി പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി പ്രവാസി സംഘടനാ നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ദുര്‍ഗാദാസ് ശിശുപാലിന് നല്‍കി പ്രകാശനം ചെയ്തു


കേരളീയം പ്രസിഡന്റ് രാജന്‍ മാമ്പ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സന്തോഷ് പിലാക്കാട് സംഘടനയുടെ പ്രവര്‍ത്തനം വിശദീകരിച്ചു.


പൊന്നോണം 2016 ന്റെ കണ്‍വീനറായി സുമേഷ് സുന്ദറിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ചന്ദ്ര പ്രകാശ്, ജോയിന്റ് സെക്രട്ടറി സുജിത് നോച്ചൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


വിമാനദുരന്തത്തിനിടെ മലയാളികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ രക്ഷിക്കുന്നതിനിടെ ജീവത്യാഗം ചെയ്ത യുഎഇ ഫയര്‍ ഫൈറ്റര്‍ ജാസിമിന് യോഗം ആദരാജ്ഞലി അര്‍പ്പിച്ചു,


ട്രഷറര്‍ പ്രവീണ്‍ നെടുമങ്ങാട് നന്ദി പറഞ്ഞു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ