General News

പ്രവാസി വാണിജ്യ ചേമ്പറുകള്‍ ആരംഭിക്കും കേരള സഭയ്ക്ക് സമാാപനം

Sun, Jan 14, 2018

Arabianewspaper 416
പ്രവാസി വാണിജ്യ ചേമ്പറുകള്‍ ആരംഭിക്കും ,

ണ്ടു ദിവസമായി തലസ്ഥാനത്തു നടന്നു വരുന്ന പ്രവാസി സമ്മേളനം ലോക കേരള സഭ സമാപിച്ചു., ശനിയാഴ്ച നടന്ന സമാപന സമ്മേളനം ഗവര്‍ണര്‍ പി സദാശിവമാണ് ഉദ്ഘാടനം ചെയ്തത്.


പ്രവാസികളായ വ്യവസായ-വാണിജ്യ സംരംഭകരുടെ കൂട്ടായ്മയായി പ്രവാസി വാണിജ്യ ചേമ്പറുകള്‍ രൂപികരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്താണ് കേരളസഭയുടെ പ്രഥമ സമ്മേളനം അവസാനിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തെ അഭിസംബോധനചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്പീക്കര്‍ ശ്രീരാമകൃഷ്‌നും സന്നിഹിതനായിരുന്നു.


കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വാണിജ്യ ചേമ്പറുകളുമായി പ്രവാസി ചേമ്പറുകള്‍ ബന്ധിപ്പിക്കും, നോര്‍ക്കയായിരിക്കും ഇതിനെ ഏകോപിക്കുക. ഒരാരാജ്യങ്ങളിലും പ്രവാസി പ്രൊഫഷണലുകളെ ഒരുമിപ്പിക്കുന്നതിന് സമിതി രൂപികരിക്കും.,


പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് കേരള വികസന നിധി രൂപികരിക്കും. ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഈ വികസന നിധി രൂപികരിച്ചിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ഈ വികസന നിധിയില്‍ നിന്നും സംരംഭങ്ങള്‍ തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കും.


വിദേശത്ത് വെച്ച് മരിക്കുന്നവര്‍ക്ക് അപകടം സംഭവിച്ചാലും തൊഴില്‍ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നല്‍കുന്ന സുരക്ഷ പദ്ധതി ഉണ്ടാക്കും. പ്രവാസി സംഘടനകളുടെ സഹായം ഇതിന് തേടും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ