General News

രാഷ്ട്രീയ കൊലപാതകത്തിലും പീഡനത്തിലുമാണ് കേരളം നമ്പര്‍ വണ്‍ -സന്തോഷ് പണ്ഡിറ്റ്

Thu, Aug 10, 2017

Arabianewspaper 430
രാഷ്ട്രീയ കൊലപാതകത്തിലും പീഡനത്തിലുമാണ് കേരളം നമ്പര്‍ വണ്‍ -സന്തോഷ് പണ്ഡിറ്റ് facebook.com/santhoshpandit

കേരളത്തിലെ മികച്ച ജീവിത നിലവാരം പ്രവാസികള്‍ തന്ന ഭിക്ഷയാണെന്നും അല്ലാതെ ഒരു സര്‍ക്കാരിന്റെയും ഭരണ മികവല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. കേരളം ഒന്നാമതെന്ന് കാണിച്ചുള്ള സര്‍ക്കാരിന്റെ പരസ്യത്തോട് പ്രതികരിക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്,.


രാഷ്ട്രീയ കൊലപാതകങ്ങളിലും സ്ത്രീ പീഡനങ്ങളിലുമാണ് കേരളം ഒന്നാമത്. പഞ്ചാബ്. ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ പലകാര്യങ്ങളിലും കേരളത്തിനേക്കാള്‍ മുന്നിലാണ്. വികസനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടും, കര്‍ണാടകയും കേരളത്തിനേക്കാള്‍ മുന്നിലാണ്. അഴിമതി കുറഞ്ഞ ഭരണത്തില്‍ ഡെല്‍ഹി മുന്നിലാണ്.


കേരളത്തിന്റെ പുരോഗതി വിദേശത്ത് ജോലി ചെയ്ത് ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ്. അല്ലാതെ ഒരു സര്‍ക്കാരിന്റേയും ഭരണ മികവല്ല. ലോട്ടറി, മദ്യം, ഇവ വിറ്റുകിട്ടുന്ന കാശു കൊണ്ടാണ് കേരളത്തിലെ വികസനം. തമിഴ്‌നാടും, കര്‍ണാകയും സഹകരിച്ചില്ലെങ്കില്‍ കേരളം പട്ടിണിയിലാകും.


വിദേശത്തുള്ള അരക്കോടി പേര്‍ കേരളത്തിലെത്തിയാല്‍ ഇവരെ ഉള്‍ക്കൊള്ളാനുള്ള സ്ഥാലം കേരളത്തിനുണ്ടോ. കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും അന്ധ വിശ്വാസം ഏറെയുള്ളവരാണ്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം, പീഡനം, കള്ളപ്പണം, മറ്റുള്ളവരെ പരിഹസിക്കുക രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നീ കാര്യത്തിലും കേരളം നമ്പര്‍ വണ്‍ തന്നെയാണ് -സന്‌കോഷ് പണ്ഡിറ്റ് പറയുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കണമെന്നും പണ്ഡിറ്റ് പറയുന്നു.

Tags : Kerala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ