General News

പത്തു കോടി മുസ്തഫയ്ക്ക്

Sat, Sep 23, 2017

Arabianewspaper 140
പത്തു കോടി മുസ്തഫയ്ക്ക്

കേരള സംസ്ഥാന ഓണം ബംപര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ മലപ്പുറം പരപ്പനങ്ങാടിയില്‍ വിറ്റ ടിക്കറ്റിന്. പരപ്പനങ്ങാടി സ്വദേശി മുസ്തഫയ്ക്കാണ് ഒന്നാം സമ്മാനം അടിച്ചത്. പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡിലെ ഐശ്യര്യ ലോട്ടറി ഉടമ ഖാലിദില്‍ നിന്നാണ് മുസ്തഫ ടിക്കറ്റു വാങ്ങിയത്. തന്റെ കയ്യില്‍ നിന്നും ലോട്ടറി വാങ്ങിയവരെ അന്വേഷിച്ച ഖാലിദാണ് മുസ്തഫയുടെ ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചെന്ന് കണ്ടു പിടിച്ചത്.


സമ്മാന അര്‍ഹമായ എ ജെ 442876 എന്ന ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറല്‍ ബാങ്ക് ശാഖയിലേല്‍പ്പിച്ചു. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് ഇക്കുറി നല്‍കുന്നത്


 ലോട്ടറി അടിച്ചത് താന്‍ അറിഞ്ഞിരുന്നുവെങ്കിലും നാട്ടുകാരോട് പറയാതെ രഹസ്യമാക്കിയത് മാധ്യമങ്ങളിലും മറ്റും പേരു വരുന്നത് തനിക്ക് ഇഷ്ടമാല്ലാതിരുന്നതു കൊണ്ട് മാത്രമാണെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍, ഏജന്റ് തേടിപ്പിടിച്ച് എത്തുകയും ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ബാങ്കു നേരത്തെ അടച്ചിരുന്നിട്ടും മാനേജരെ ബന്ധപ്പെട്ട് ബാങ്ക് തുറപ്പിച്ച് ടിക്കറ്റ് ഏല്‍പ്പിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ