Business News

ഇക്കുറി ഓണം ബംപറടിക്കുന്നത് ലോട്ടറി വകുപ്പിന് !

Sun, Aug 20, 2017

Arabianewspaper 4536
ഇക്കുറി ഓണം ബംപറടിക്കുന്നത്  ലോട്ടറി വകുപ്പിന് !

ഇക്കുറി ഓണം ബംപര്‍ അടിക്കുന്നയാള്‍ ഭാഗ്യവാന്‍മാരിലെ ഭാഗ്യവാനാകും. കാരണം ഒന്നാം സമ്മാനം പത്തു കോടി രൂപയാണ്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഇക്കുറി നല്‍കുന്നത്. ടിക്കറ്റ് വില 250 രൂപയാണ്. കഴിഞ്ഞ വര്‍ഷം എട്ടു കോടിയായിരുന്നു ഒന്നാം സമ്മാനം ടിക്കറ്റ് വില 200 രൂപയും


ജൂലായ് അവസാന വാരം തുടങ്ങിയ ടിക്കറ്റു വിതരണവും ഇക്കുറി റെക്കോര്‍ഡിടുമെന്നാണ് സൂചന. നാല്‍പതു ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. എന്നാല്‍ ഓഗസ്ത് പകുതി എത്തിയപ്പോഴെക്കും ഓണം ബംബറിന് ആവശ്യക്കാരേറെയുണ്ടെന്ന് മനസിലായി. ഇരുപതു ലക്ഷവും ഓഗസ്ത് ആദ്യവാരം വിറ്റു തീര്‍ന്നു.


നറുക്കെടുപ്പ് സെപ്തംബര്‍ 20 നാണ് നടക്കുന്നത്. ഇതിനു മുമ്പ് ഇനിയും 50 ലക്ഷം കൂടി ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്കു കൂട്ടല്‍.


ഇക്കുറി 230 കോടി രൂപയുടെ ടിക്കറ്റ് വില്‍പനയാണ് ലക്ഷ്യമിടുന്നത്. പത്തു കോടി ഒന്നാം സമ്മാനവും മറ്റ് സമ്മാനവും എല്ലാം ചേര്‍ത്താലും അറുപതു കോടിയുടെ സമ്മാനമാണ് നല്‍കുന്നത്. ലോട്ടറി അച്ചടിച്ചെലവും പരസ്യവും കണക്കാക്കിയാലും 150 കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്നാണ് സൂചന.


ഇതോടെ ബംബറടിക്കുന്നത് ലോട്ടറി വകുപ്പിനുമാകും. സംസ്ഥാന ഖജനാവിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാനങ്ങളില്‍ ഒന്നാണ് ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്നത്. മറ്റൊന്ന് മദ്യവുമാണ്. ടിക്കറ്റു വില്‍പനയിലൂടെ 12 ശതമാനമാണ് ജിഎസ്ടി വഴി സര്‍ക്കാരിലെത്തുന്നത്. ഇതില്‍ പകുതി കേന്ദ്രസര്‍ക്കാരിനും നല്‍കണം.


ഇക്കുറി പത്തു കോടി രൂപ സമ്മാനം ലഭിക്കുന്നയാള്‍ മുപ്പതു ശതമാനം ആദായ നികുതിയായ മൂന്നു കോടി രൂപ സര്‍ക്കാരിന് നല്‍കണം. ഇതു കൂടാതെ ലോട്ടറി തുക ഒരു കോടിയില്‍ അധികമായാലുള്ള 15 ശതമാനം സര്‍ചാര്‍ജും (45 ലക്ഷം- നികുതി തുകയുടെ പതിനഞ്ചു ശതമാനം) ഒപ്പം വിദ്യാഭ്യാസ സെസ് മുന്നു ശതമാനവും ( നികുതി തുകയായ 3.45 കോടിയുടെ മൂന്നു ശതമാനം 10.5 ലക്ഷം) ഉള്‍പ്പെടെ ഏകദേശം 3.55 കോടി രൂപ സര്‍ക്കാരിലേക്ക് നല്‍കണം. ഇതോടെ സമ്മാനര്‍ഹന് ലഭിക്കുക ആറര കോടിയായിരിക്കും. മൊത്തം ലോട്ടറി വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തിനൊപ്പം നികുതികളും ചേര്‍ത്തു കഴിയുമ്പോള്‍ ഭാഗ്യക്കുറി വകുപ്പിനാകും ഓണം ബംബര് അടിക്കുക.


അഞ്ചു ശതമാനം നികുതി എന്ന കേന്ദ്ര നിര്‍ദ്ദേശത്തെ എതിര്‍ത്ത കേരളം ഇത് 12 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനമാണ് നികുതി. കുതിരപ്പന്തയത്തിന്റെ നികുതിയാണ് ലോട്ടറിക്ക് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ