General News

കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനം ഉണ്ടെന്നതിന്റെ തെളിവാണ് ടി ജെ ജോസഫ് -കുമ്മനം

Thu, Oct 12, 2017

Arabianewspaper 442
കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനം ഉണ്ടെന്നതിന്റെ തെളിവാണ് ടി ജെ ജോസഫ് -കുമ്മനം

കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനം ഉണ്ടോ എന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയാണ് പ്രഫ ടി ജെ ജോസഫെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍സ കുമ്മനം രാജശേഖരന്‍.


പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈവെട്ടിമാറ്റിയ ജോസഫ് ജീവിക്കുന്ന തെളിവാണ്. സംഭവം നടന്ന് ഏഴു വര്‍ഷമായിട്ടും മുഖ്യ പ്രതിയെ പിടിക്കാന്‍ ഇടതു -വലതു മുന്നണികള്‍ക്ക് കഴിഞ്ഞില്ല. വൈക്കത്തെ അഖിലയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച അതേ ശക്തികളാണ് ജോസഫിന്റെ കൈ വെട്ടിമാറ്റിയത്.


കൈവെട്ടു സംഭവത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകളിട്ടയാളാണ് അഖിലയെ വിവാഹം കഴിച്ച് സിറിയയിലേക്ക് കടത്താന്‍ നോക്കിയ ഷെഫിന്‍ ജഹാന്‍.


ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റിയപ്പോള്‍ കേരളം ഞെട്ടിത്തരിച്ചെന്നും ഇവര്‍ ഇതിനെ അനുകൂലിക്കുകയായിരുന്നു. കേരളം ജിഹാദികളുടെ സുരക്ഷിത താവളമായി മാറി. പോലീസും സര്‍ക്കാരും ഹൈക്കോടതിയില്‍ ഇക്കാര്യം സമ്മതിച്ചിട്ടും തിരുവനന്തപുരത്ത് ഇവര്‍ക്ക് സമ്മേളനം നടത്താന്‍ അനുമതി നല്‍കി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്.


ഇരയ്‌ക്കൊപ്പമാണെന്ന വാദം മുഴക്കുന്നവര്‍ ഈ സംഭവത്തില്‍ വേട്ടക്കാര്‍ക്കൊപ്പമായി. ജോസഫ് മാഷിന്റെ ചികിത്സാ ചെലവു പോലും റീം ഇമ്പേഴ്‌സ്‌മെന്റിന് അര്‍ഹത ഉണ്ടായിട്ടും നല്‍കിയില്ല. കുമ്മനം പറഞ്ഞു. ജനരക്ഷായാത്രയുടെ ഭാഗമായി മുവ്വാറ്റുപുഴയില്‍ എത്തിയപ്പോഴാണ് കുമ്മനം ടി ജെ ജോസഫിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ