General News

ബസ് ചാര്‍ജ് വര്‍ദ്ധിക്കാന്‍ അനുമതി, മിനിമം ചാര്‍ജ് എട്ടു രൂപ

Wed, Feb 14, 2018

Arabianewspaper 127
ബസ് ചാര്‍ജ് വര്‍ദ്ധിക്കാന്‍ അനുമതി, മിനിമം   ചാര്‍ജ് എട്ടു രൂപ

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എട്ടു രൂപയായിരിക്കും മിനിമം ചാര്‍ജ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതു മുന്നണിയോഗം ഇതു സംബന്ദിച്ച് അനുമതി നല്‍കിയിരുന്നു.


മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന ആവശ്യമാണ് ബ്‌സ് ഉടമകള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, ഈ ആവശ്യത്തോട് സര്‍ക്കാര്‍ യോജിച്ചില്ല. 2014 ലാണ് ഇതിനു മുമ്പ് ബ്‌സ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.


നിലവില്‍ മിനിമം ചാര്‍ജ് ഏഴു രൂപയാണ്. ഇപ്പോള്‍ ഒറു രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതിനൊടൊപ്പം കിലോ മീറ്റര്‍ നിരക്ക് ആറുമുതല്‍ 15 പൈസവരെ വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.


ഓര്‍ഡിനറി ബസിന് നിലവിലെ നിരക്കായ 64 പൈസ 70 പൈസയാക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിലും വര്‍ദ്ധനവ് ഉണ്ടാകും. ഇന്ധന വിലയും ജിഎസ്ടിയും മോട്ടോര്‍ വ്യവസായത്തെ ബാധിക്കുന്നതായി പരാതിപ്പെട്ടാണ് ബസ് ഉടമകള്‍ ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

Tags : Bus charge 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ