Sports News

വീണ്ടും വിജയം: ബ്ലാസ്റ്റേഴ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി

Sun, Feb 18, 2018

Arabianewspaper 1436
വീണ്ടും വിജയം: ബ്ലാസ്റ്റേഴ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കുതിപ്പ് തുടരുന്നു. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നിര്‍ണായക മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.


അവസാന നാലു ടീമുകളുടെ പ്ലേ ഓഫ് പോരാട്ടത്തിലേക്ക് പൊരുതി കയറാനാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ.


ഗുവഹത്തിയില്‍ എതിരാളികളുടെ തട്ടകത്തില്‍, ബ്ലാസ്റ്റേഴ്‌സ് മിന്നുന്ന പ്രകടനമാണ് നടത്തിയത്. വെസ് ബ്രൗണ്‍ 28 ാം മിനിറ്റില്‍ നേടിയ ഗോള്‍ കളിയുടെ ഗതി നിര്‍ണയിച്ചു,


വമ്പന്‍ നീക്കങ്ങളുമായി കളം നിറഞ്ഞു കളിച്ച നോര്‍ത്ത് ഈസ്റ്റിന്റെ ഗോളെന്നുറപ്പിച്ച പല ഷോട്ടുകളും തടഞ്ഞിട്ടത് ബ്ലാസ്റ്റേഴ്‌സ് ഗോളി പോള്‍ റെച്ചൂബ്കയാണ്.


ഈ വിജയത്തോടെ 16 മത്സരങ്ങളില്‍ നിന്നും 24 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. അഞ്ചാം സ്ഥാനത്ത് തന്നെയാണ് ഇപ്പോഴുമെങ്കിലും ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വിധി നിര്‍ണയിക്കാന്‍ പോന്നതാണ്.


34 പോയിന്റുള്ള ബംഗലൂരുവാണ് പോയിന്റ് പട്ടികയില്‍ ആദ്യമുള്ളത്, 29 പോയിന്റുമായി പൂനെ രണ്ടാം സ്ഥാനത്തും ഉണ്ട്. ചെന്നൈയിന്‍ എഫ്‌സി, ജംഷെഡ്പൂര്‍ എഫ്‌സി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിനു മുന്നിലുള്ള മറ്റ് രണ്ട് ടീമുകള്‍.

Tags : ISL 2017-18 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ