Sports News

കൊല്‍ക്കൊത്തയെ തകര്‍ത്ത് ഗോവ, സെമി കാണാതെ ബ്ലാസ്റ്റേഴ്‌സിന് മടക്കം

Thu, Mar 01, 2018

Arabianewspaper 2199
കൊല്‍ക്കൊത്തയെ തകര്‍ത്ത് ഗോവ, സെമി കാണാതെ ബ്ലാസ്റ്റേഴ്‌സിന് മടക്കം

ഐഎസ്എല്‍ ചാമ്പ്യനാകാനുള്ള പോരാട്ടം കേരള ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചു. കേരളത്തിന്റെ വിധി നിര്‍ണയിക്കുന്ന മത്സരത്തില്‍ കൊല്‍ക്കൊത്തയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ഗോവ വിജയം നേടിയതോടെ കേരളം പുറത്താകുകയായിരുന്നു.


ഇന്ന് ബംഗലൂരിനെതിരെ നടക്കുന്ന അവസാന മത്സരം കേരളത്തിന്,. ഇതോടെ ചടങ്ങു മാത്രമായി അവശേഷിക്കും. ഇന്നത്തെ മത്സരം വിജിയിച്ചാലും പോയിന്റു നിലയില്‍ പിന്നിലുള്ള കേരളം സെമി കാണാനാകാതെ പുറത്താകും.


സെമി ഉറപ്പിക്കാനായുള്ള നിര്‍ണായക പോരാട്ടത്തില്‍ ഗോവ തകര്‍ത്തു കളിക്കുകയായിരുന്നു. തോല്‍വിയോടെ കൊല്‍്ക്കത്തയും പുറത്തായി. ഗോവയ്ക്ക് 27 പോയിന്റു ലഭിച്ച് നാലാം സ്ഥാനത്തായി. ഗോവയും ജംഷെഡ്പൂരും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ഗോവ ജയിച്ചാലും മത്സരം സമനിലയിലായാലും ഇവര്‍ സെമി കാണും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ