OMG News

ഹോട്ടലിലെ ഫ്രീസറില്‍ 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Sun, Sep 17, 2017

Arabianewspaper 1020
ഹോട്ടലിലെ ഫ്രീസറില്‍ 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

ഷിക്കാഗോയിലെ പ്രമുഖ ഹോട്ടലിലെ അടുക്കളയിലെ വന്‍ ഫ്രീസറിനുള്ളില്‍ 19 കാരിയുടെ മൃതദേഹം കണ്ടെത്തി. ഭക്ഷണ സാമഗ്രികള്‍ വെയ്ക്കുന്നതിന് മൈനസ് ഡിഗ്രിയില്‍ ഊഷ്മാവ് ക്രമികരിച്ചിരിക്കുന്ന വലിയ മുറിയാണ് ഈ ഫ്രീസര്‍. ഇവിടെ അധിക നേരം നില്‍ക്കുന്നത് തന്നെ അപകടകരമാണെന്ന് പോലീസ് പറയുന്നു.


കെനിക ജെന്‍കിന്‍സ് എന്ന പെണ്‍കുട്ടി ഹോട്ടലിലെ അടുക്കളയില്‍ എങ്ങിനെയെത്തിയെന്നത് ഹോട്ടല്‍ ജീവനക്കാരേയും കുഴയ്ക്കുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കെനിക വേച്ചു വേച്ചു നടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അടുക്കളിയിലും സമീപത്തെ ഹാളിലും നടക്കുന്ന കെനികയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഫ്രീസര്‍ റൂമിലേക്ക് കെനിക കടക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ ഇല്ല. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കുമായാണ് കെനിക അടുക്കളിലും ഹാളിലും ഒറ്റയ്ക്ക് നടക്കുന്നതായുള്ള ദൃശ്യങ്ങള്‍ ഉള്ളത്. ഈ സമയങ്ങളില്‍ ഹോട്ടലിലെ അടുക്കളിയിലും ഹാളിലും ആരെങ്കിലും ഉള്ളതായി സിസിടിവിയില്‍ ഇല്ല.


സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ പാര്‍ട്ടി കൂടാനെത്തിയ കെനിക ലഹരി ഉപയോഗിച്ചതായാണ് സംശയം. ആദ്യ ദൃശ്യങ്ങളില്‍ കുട്ടുകാര്‍ക്കൊപ്പം നടക്കുന്ന കെനിക പിന്നീട് കാലുകള്‍ നിലയ്ക്കുറയ്ക്കാതെയും ഭിത്തിയില്‍ ചെന്ന് ഇടിച്ചും പലയിടങ്ങളിലും ഒറ്റയ്ക്ക് നടക്കുന്നതായാണ് കാണുന്നത്. വഴിതെറ്റി ഹോട്ടല്‍ ഫ്രീസറില്‍ എത്തുകയും അവിടെ നിന്ന് രക്ഷപ്പെടാനാകാതെ വീണു പോയിരിക്കാമെന്നുാമാണ് പോലീസ് കരുതുന്നത്.


Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ