General News
രാജ്യസഭാ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്ക്കും -കേരള കോണ്‍ഗ്രസ്
Sun, Mar 18, 2018


രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലുും ഇക്കാര്യത്തില്‍ ചെയര്മാന് കെഎം മാണിയുടെ അന്തിമ തീരുമാനത്തിന് വിടുകയായിരുന്നു.
വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് കെ എം മാണി പ്രഖ്യാപിച്ചതോടെ ഈ വിഷയത്തില്‍ വ്യക്തതയായി. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കു പിന്തുണ എന്ന വിഷയവും സ്റ്റിയറിംഗ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തുവെങ്കിലും തീരുമാനം പിന്നീട് സ്വീകരിക്കാമെന്ന സമവായത്തിലാണുള്ളത്.
ബിജെപിക്ക് പിന്തുണ നല്‍കാമെന്ന് കെ എം മാണി നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ മകന് ജോസ് കെ മാണി അഡ്വ. പിഎസ് ശ്രീധരന് പിള്ള എന്ന വ്യക്തിയെ പിന്തുണയ്ക്കാമെന്നാണ് നിര്‍ദ്ദേശിച്ചത്.
പക്ഷേ, മോന്‍സ് ജോസഫ് ഇതിനെ ശക്തിയായി എതിര്‍ത്തു. മനസാക്ഷി വോട്ട് എന്നു പറഞ്ഞാലും ബിജെപിക്ക് പിന്തുണ എന്ന നിര്‍ദ്ദേശം ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന നിലപാടാണ് മുതിര്‍ന്ന ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്. സിഎഫ് തോമസ് യുഡിഎഫിനെ പിന്തുണയ്ക്കമെന്ന് വാദിച്ചു. ഇടതു പക്ഷം ഘടക കക്ഷികളെ എങ്ങിനെയാണ് പരിഗണിക്കുന്നതെന്ന് നമ്മുടെ മുന്നില്‍ തന്നെ ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്ന അദ്ദേഹം പറഞ്ഞു, ഇടതുമായുള്ള ഒരു നീക്കുപോക്കും അനുഭാവികളുടെ താല്പര്യത്തിന് വിരുദ്ധമാമെന്നും സിഎഫ് തോമസ് പറഞ്ഞു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- ലംബോര്ഗനിയും പൃഥ്വിരാജും
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കളി കാര്യമായി -ഇന്ദ്രന്‍സ്
- ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം

Latest News Tags
Advertisment