Troll Today News

സെല്‍ഫിയെടുത്തതിന് വിദ്യാര്‍ത്ഥിയെ തല്ലി, കര്‍ണാടക മന്ത്രി ഡി കെ ശിവകുമാര്‍ വിവാദത്തില്‍

Tue, Nov 21, 2017

Arabianewspaper 791
സെല്‍ഫിയെടുത്തതിന് വിദ്യാര്‍ത്ഥിയെ തല്ലി, കര്‍ണാടക മന്ത്രി ഡി കെ ശിവകുമാര്‍ വിവാദത്തില്‍

ബാലാവകാശങ്ങളെ കുറിച്ച് ചാനലുകാരുമായി സംസാരിക്കുന്നതിനിടെ സെല്‍ഫി എടുത്തതിനെ തുടര്‍ന്ന് കര്‍ണാടക ഊര്‍ജ്ജ മന്ത്രി ഡി കെ ശിവകുമാര്‍ വിദ്യാര്‍ത്ഥിയെ തല്ലി. മന്ത്രിയുടെ തല്ലേറ്റ് വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ദുരെ തെറിച്ചു വീണു.


മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ പിന്നില്‍ ചില വിദ്യാര്‍ത്ഥികള്‍ സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു. ഇവരുടെ ശബ്ദമൂലം മന്ത്രിക്ക് സംസാരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് രോഷം പൂണ്ട മന്ത്രി പിന്നില്‍ നിന്ന് സെല്‍ഫി എടുത്തു കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയുടെ കൈക്ക് തല്ലിയത്.


ബെല്‍ഗാമിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നതിനെതിരെയും മറ്റും ബാലാവകാശ ദിനത്തില്‍ ബോധവത്കരണത്തിനെത്തിയ മന്ത്രി തന്നെ വിദ്യാര്‍ത്ഥിയെ തല്ലിയത് സോഷ്യല്‍ മീഡിയയിലും മറ്റും കടുത്ത വിമര്‍ശനത്തിന് കാരണമായി.


എന്നാല്‍,. വിദ്യാര്‍ത്ഥിയെ തല്ലിയെന്നത് മന്ത്രി നിഷേധിച്ചു. സാമാന്യ ബുദ്ധിയില്ലാതെ പെരുമാറിയപ്പോള്‍ അത് തടയുകയാണ് താന്‍ ചെയ്തതെന്നും ഇത് ഒരു സ്വാഭാവിക പ്രതികരണമാണെന്നും മന്ത്രി സംഭവത്തെ ന്യായികരിച്ചു.


ആദായ നികുതി റെയ്ഡില്‍ കോടികളുടെ പണം ലഭിച്ച സംഭവത്തില്‍ കേസ് അന്വേഷണം നേരിടുന്ന മന്ത്രി.യാണ് ഡി കെ ശിവകുമാര്‍.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ