Troll Today News

വനിതാ എംല്‍എയുടെ കൈയ്യില്‍ തലോടി കോണ്‍ഗ്രസ് നേതാവ് വെട്ടിലായി

Sat, Aug 19, 2017

Arabianewspaper 4186
വനിതാ എംല്‍എയുടെ കൈയ്യില്‍ തലോടി കോണ്‍ഗ്രസ് നേതാവ് വെട്ടിലായി

സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിനിടെ അടുത്തിരുന്ന വനിതാ എംഎല്‍സിയുടെ കൈയ്യില്‍ തലോടിയ കോണ്‍ഗ്രസ് നേതാവ് വെട്ടിലായി.


സമീപം ഇരുന്ന എംഎല്‍എയുടെ കൈയ്യില്‍ തലോടിയപ്പോള്‍ എംഎല്‍സി ഇയാളുടെ കൈ എടുത്ത് മാറ്റുകയായിരുന്നു., ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കോണ്‍ഗ്രസ് നേതാും കര്‍ണാടക സില്‍ക് ബോര്‍ഡ് ചെയര്‍മാനുമായ ടി പി രമേശ് ഖേദം പ്രകടിപ്പിച്ചു,.


മെര്‍ക്കാറ ടൗണിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്. മുന്‍ നിരയില്‍ രമേശും എംഎല്‍എയും അടുത്തത്താണിരുന്നത്. ആരോദ്യ കാര്യങ്ങള്‍ തിരക്കിയ നേതാവ് തന്റെ കൈയ്യില്‍ പിടിക്കുകയായിരുന്നുവെന്നും താന്‍ ക്ഷമാപൂര്‍വം കൈ എടുത്ത് മാറ്റിയെന്നും എംഎല്‍സി പറഞ്ഞു.


സംഭവ ശേഷം രമേശ് തന്നോട് ടെലിഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും എംഎല്‍സി പറഞ്ഞു. താന്‍ സഹോദരിയെ പോലെയാണ് ഇവരെ കാണുന്നതെന്നും അതിനാലാണ് സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായി കൈയ്യില്‍ പിടിച്ചതെന്നും രമേശ് പറഞ്ഞു.


തെറ്റിദ്ധാരണയുണ്ടായെങ്കില്‍ പരസ്യമായി മാപ്പു പറയാനും താന്‍ തയ്യാറാണെന്ന് രമേശ് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ