Entertainment News

പതിനാറാം വയസില്‍ പീഡിപ്പിച്ചത് ആദിത്യയെന്ന് കങ്കണ, കോടതി കയറ്റുമെന്ന് ആദിത്യ

Tue, Sep 05, 2017

Arabianewspaper 2095
പതിനാറാം വയസില്‍ പീഡിപ്പിച്ചത് ആദിത്യയെന്ന് കങ്കണ, കോടതി കയറ്റുമെന്ന് ആദിത്യ

തന്നെ പതിനാറാം വയസില്‍ പീഡിപ്പിച്ചത് ആദിത്യ പഞ്ചൊളിയാണെന്ന് ബോളിവുഡ് നടി കങ്കണ റണൗത് നടത്തിയ വെളിപ്പെടുത്തലിനെതിരെ നടന്‍ ആദിത്യ പഞ്ചൊളി രംഗത്ത്. .


കങ്കണയ്ക്ക് ഭ്രാന്താണെന്നും വേണ്ടിവന്നാല്‍ കോടതി കയറ്റുമെന്നും ആദിത്യ പറഞ്ഞു,. മലയാളത്തില്‍ അടക്കം നിരവധി ചിത്രങ്ങളില്‍ വേഷം ചെയ്തിട്ടുള്ള നടി സറീന വഹാബിന്റെ ഭര്‍ത്താവ് കൂുടിയാണ് ആദിത്യ പഞ്ചൊളി.


അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് കങ്കണ ഇത് പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത തന്നെ ആദിത്യ പീഡിപ്പിച്ചെന്നാണ് കങ്കണ പറഞ്ഞത്. നടി കൂടിയായ സെറീനയോട് ഇത് പറഞ്ഞപ്പോള്‍ അവര്‍ ഗൗനിച്ചില്ലെന്നും ഇതും തന്നെ വേദനിപ്പിച്ചെന്നും കങ്കണ പറഞ്ഞു.


പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ആദിത്യയെ ശാസിക്കുകയാണ് ഇന്‍സ്‌പെക്ടര്‍ ചെയ്തതെന്നും തന്നെ മര്‍ദ്ദിക്കുകയും തല അടിച്ച് പൊട്ടിക്കുകയും ചെയ്ത ആദിത്യയെ താന്‍ ചെരിപ്പൂരി അടിച്ചെന്നും കങ്കണ പറഞ്ഞിരുന്നു.


തനിക്ക് എന്താ പറയണമെന്നറിയില്ലെന്നും അവരുടെ ഭാവങ്ങള്‍ ശ്രദ്ധിച്ചോയെന്നും ഒരു ഭ്രാന്തിയെ പോലെയാണ് സംസാരിക്കുന്നതെന്നും ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ആരും തന്നെ ഇത്രയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും ചെളിയിലേക്ക് കല്ലെറിഞ്ഞാല്‍ നമ്മുടെ വസ്ത്രത്തിലും അതു പുരളും. ഇതിനാല്‍, കുടതലൊന്നും പറയുന്നില്ല. എന്നാല്‍, അപമാനിച്ചതിന് കങ്കണയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നും ആദിത്യ പറഞ്ഞു,.


2006ല ല്‍ ഗ്യാംഗ്സ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ കങ്കണയും ആദിത്യയും പ്രണയത്തിലായിരുന്നുവെന്ന് അന്ന് സിനിമ പ്രസിദ്ധീകരണങ്ങള്‍ ഗോസിപ്പ് എഴുതിയിരുന്നു. 1986 ലാണ് ആദിത്യ പഞ്ചൊളി സെറിന വബാബിനെ വിവാഹം കഴിച്ചത്.


നേരത്തെ, ഋതിക് റോഷനെ കുറിച്ചും കങ്കണ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ മുന്‍ കാമുകനാണ് ഋത്വിക് എന്നും താന്‍ ഋ്തികിന് അയച്ച മെയിലുകള്‍ പരസ്യപ്പെടുത്തിയതിന് ഋത്വികിനെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും കങ്കണ പറയുന്നു. എന്നാല്‍, കങ്കണയ്ക്ക് താന്‍ ഒരു മെയിലും അയച്ചിട്ടില്ലെന്നും തന്റെ മെയില്‍ അഡ്രസ് എന്ന് തെറ്റിദ്ധരിപ്പിച്ച് ആരോ കങ്കണയെ ചതിക്കുകയായിരുന്നുവെന്നും ഇത് അന്വേഷിക്കണമെന്ന് കാണിച്ച് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ഋത്വികും പറയുന്നു.


ഋത്വികിനെ പിന്തുണച്ച് നേരത്തെ, ബന്ധം വേര്‍പ്പെടുത്തിയ സൂസന്ന ഖാന്‍ രംഗത്ത് വന്നിരുന്നു. നിഷ്‌കളങ്കനായ ഋത്വികിനെ അനാവശ്യമായി വേട്ടയാടരുതെന്നാണ് സൂസന്ന പറഞ്ഞത്.


അതേസമയം, തന്റെ പുതിയ ചിത്രമായ സിമറാന്‍ സെപ്തംബര്‍ 15ന് പ്രദര്‍ശനത്തിന് തയ്യാറായിരിക്കെ മാധ്യമങ്ങളില്‍ നിറയാനും ചര്‍ച്ച ചെയ്യാനുമായി പി ആര്‍ ഏജന്‍സിയെ ഉപയോഗിക്കുന്ന ചീപ് പോപ്പുലാരിറ്റിയാണ് ഇതെന്ന് ബോളിവുഡിലെ ചില വ്യക്തിത്വങ്ങളും പറയുന്നു.
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ