General News

കമലിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ നീതി മയ്യം

Wed, Feb 21, 2018

Arabianewspaper 279
കമലിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ നീതി മയ്യം

ഉലകനായകന്‍ കമല്‍ ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. മധുരയിലെ ഒത്തകടൈ മൈതാനത്ത് നടന്ന ആയിരങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.


മക്കള്‍ നീതി മയ്യം എന്നാണ് (പീപ്പിള്‍സ് ജസ്റ്റീസ് സെന്റര്‍) പാര്‍ട്ടിയുടെ പേര്. ദ്രാവിഡ എന്ന പേര് ഒഴിവാക്കിയാണ് പാര്‍ട്ടിയുടെ പേര് എന്നത് ഏവരേയും അത്ഭുതപ്പെടുത്തി. ഇതോടെ വര്‍ഷങ്ങള്‍ക്കു ശേഷം ദ്രാവിഡ എന്ന പേരില്ലാതെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഉദയം ചെയ്യുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരത്തുന്നു. അണ്ണാ ഡിഎംകെ, ഡിഎംകെ എംഡിഎംക, ഡിഎംഡികെ എന്നീ പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാം ദ്രാവിഡ എന്ന പേര് അവിഭാജ്യ ഘടകമായിരുന്നു.


നേരത്തെ, രാമേശ്വരത്ത് നിന്നും ആരംഭിച്ച നാളെ നമതെ എന്ന യാത്രയുടെ ആദ്യ ദിനത്തിന് സമാപനം കുറിച്ച് നടന്നയോഗത്തിലാണ് പാര്‍ട്ടിയുടെ പേരം പതാകയും പരസ്യപ്പെടുത്തിയത്. . ഇത് ജനങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിയാമെന്നും ഒരു ദിവസത്തെ ഷോ യല്ലെന്നും പാര്‍ട്ടിക്ക് വന്‍ ഉത്തരവാദിത്തം നിറവേറ്റാനുണ്ടെന്നും കമല്‍ പറഞ്ഞു. പരസ്പരം കോര്‍ത്തു വൃത്താകൃതിയിലുള്ള കൈകളിനു നടുവില്‍ വെളുത്ത നക്ഷത്രമുള്ളതാണ് ചാര്‍ട്ടി പതാക. ചുവപ്പ് വെള്ള കറുപ്പ് എന്നീ നിറങ്ങളുള്ള പതാകയും കമല്‍ അനാവരണം ചെയ്തു.


ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ കമലിനൊപ്പം വേദി പങ്കിടാന്‍ എത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിരുന്നുവെങ്കിലും പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ പങ്കെടുക്കാനായില്ല. പകരം അദ്ദേഹത്തിന്റെ ആശംസ വീഡിയോ സന്ദേശമായി കേള്‍പ്പിച്ചു,.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ