General News

ജ്വലറി റെയ്ഡ് : വീഡിയോയിലുള്ളത് തങ്ങളുടെ ഷോറുമല്ല-കല്യാണ്‍ ജ്വലേഴ്‌സ്

Wed, Nov 22, 2017

Arabianewspaper 5301
ജ്വലറി റെയ്ഡ് : വീഡിയോയിലുള്ളത്  തങ്ങളുടെ ഷോറുമല്ല-കല്യാണ്‍ ജ്വലേഴ്‌സ്

കുവൈത്തിലെ ജ്വലറിയില്‍ സ്വര്‍ണാഭരണത്തിന്റെ പേരില്‍ തട്ടിപ്പ് കണ്ടുപിടിച്ച റെയ്ഡിന്റെ വീഡിയോ പ്രചരിക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കെന്ന് കല്യാണ്‍ ജ്വലേഴ്‌സ്.


തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ ദുരുപദിഷ്ടവും ബോധപൂര്‍വം തങ്ങളുടെ സത്‌പേര് കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കല്യാണ്‍ ഗ്രൂപ്പ് മേധാവി ടി എസ് കല്യാണരാമന്‍ പറഞ്ഞു.


വീഡിയോയില്‍ കാണുന്ന റെയ്ഡ് ദൃശ്യങ്ങള്‍ സത്യമായിരിക്കാമെന്നും എന്നാല്‍, ഇത് കല്യാണ്‍ ജ്വലറിയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഏറ്റവും വിശ്വസ്തതയുള്ള ജ്വലറി സ്ഥാപനമാണ് കല്യാണ്‍ ജ്വലേഴ്‌സിന്റേത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം ഉറപ്പുള്ളതുമാണ്. ബ്യുറോ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ഉള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് തങ്ങള്‍ വില്‍ക്കുന്നത്. ഒരോ ആഭരണത്തിലും ഈ നിലവാരം കാത്തു സൂക്ഷിക്കുന്നുമുണ്ട്. 108 വര്‍ഷത്തെ വിശ്വാസ പാരമ്പര്യമാണ് തങ്ങളുടേതെന്നും കല്യാണ രാമന്‍ പറഞ്ഞു,.


തങ്ങളുടെ സെയില്‍സ് പേഴ്‌സണ്‍സിന് യൂണിഫോം അരക്കൈ വരയന്‍ ഷര്‍ട്ടാണ്. വീഡിയോയില്‍ ഒരിടത്തും കല്യാണ്‍ ജ്വലറിയുടെ പേരോ മറ്റൊന്നും കാണിക്കുന്നില്ല. എന്നിട്ടും ഇതിനൊപ്പമുള്ള അടിക്കുറിപ്പില്‍ കുവൈത്തിലെ കല്യാണ്‍ ജ്വലറിയിലെ റെയ്ഡ് എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കല്യാണ്‍ ഗ്രൂപ്പ് വക്താവ് പറയുന്നു,


ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ ഇന്ത്യയിലും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ കല്യാണ്‍ ജ്വലറിയെ അപമാനിക്കുന്നതിന് ഉപയോഗിക്കുന്നതിനെതിരെ അധികാരികളെ സമീപിച്ചിട്ടുണ്ട്,.

Tags : Kalyan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ