General News

ഇരട്ട ചങ്കനല്ല, പിണറായി വിജയന്‍ ഓട്ടമുക്കാല്‍ -കെ സുരേന്ദ്രന്‍

Wed, Nov 15, 2017

Arabianewspaper 2805
ഇരട്ട ചങ്കനല്ല, പിണറായി വിജയന്‍ ഓട്ടമുക്കാല്‍ -കെ സുരേന്ദ്രന്‍

രാജിവെയ്ക്കാന്‍ ഹൈക്കോടതി പറഞ്ഞിട്ടും നാണം കെട്ട് പിടിച്ചു നില്‍ക്കുന്ന തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ട ചങ്കനല്ല, വെറും ഓട്ടമുക്കാല്‍ മാത്രമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.


ഹൈക്കോടതിയുടെ അടി മുഖ്യമന്ത്രിയുടെ ചെകിട്ടത്താണ് കൊണ്ടതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഹൈക്കോടതിയില്‍ നിന്നും ഇത്രയും രൂക്ഷ വിമര്‍ശനം ഉണ്ടായത് പിണറായി വിജയന്റെ നിലപാടിനെ തുടര്‍ന്നാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായിയും രാജിവെയ്ക്കണം.


സര്‍ക്കാരിനെ കേസ് കൊടുക്കാന്‍ അവസരമൊരുക്കിയത് പിണറായി വിജയനാണ്. പണച്ചാക്കിന്റെ മുന്നില്‍ മുട്ടു വിറയ്ക്കുന്ന ഓട്ടമുക്കാലാണ് പിണറായി. നാണവും മാനവും ഉണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെയ്ക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags : K Surendran 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ