General News

പി ജയരാജന് അധികാര ഭ്രാന്ത് - കെ സുധാകരന്‍

Thu, Feb 22, 2018

Arabianewspaper 135
പി ജയരാജന് അധികാര ഭ്രാന്ത് - കെ സുധാകരന്‍

കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വിചാരിച്ചാല്‍ മതിയെന്നും ജയരാജന്റെ സമ്മതമില്ലാതെ കണ്ണൂരില്‍ ഒരു സിപിഎം പ്രവര്‍ത്തകനും കൊലക്കത്തിയുമായി ഇറങ്ങില്ലെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ സുധാകരന്‍,.


യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് സുധാകരന്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തേക്ക് കടന്നു.


ജയരാജന് അധികാര ഭ്രാന്താണെന്നും ഉത്തരകൊറിയയാണ് കണ്ണൂരെന്ന് അദ്ദേഹം ധരിച്ചിരിക്കുകയാണെന്നും കിംഗ് ജോംങിന്റെ അനുയായി ആണ് ജയരാജനെന്നും സുധാകരന്‍ ആരോപിച്ചു,.


കമ്യൂണിസ്റ്റ് രാജ്യത്തിലെ ഏകാധിപതിയെ പോലെ അടക്കി ഭരിക്കാനാണ് ജയരാജന്റെ മോഹം. പാര്‍ട്ടി ഭരണം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം.
എല്ലാം പാര്‍ട്ടിയുടെ കൈകളിലാണെന്ന് അയാള്‍ ധരിച്ചിരിക്കുന്നുവെങ്കില്‍ ഇത് ഒരു അസുഖമാണ്. ഭ്രാന്ത് ആണ്. താന്‍ എല്ലാത്തിനും മുകളിലാണ് എന്ന തോന്നലാണിത്. ഈ തോന്നലാണ് ഫാസിസത്തിന് ജന്മം നല്‍കുന്നത്. ഈ അസുഖം പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ മാറ്റാനായി ജനങ്ങള്‍ ഇറങ്ങുമെന്നും സുധാകരന്‍ പറഞ്ഞു,.


സമാധാന യോഗത്തില്‍ വെച്ച് സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി ഇരിക്കവെ  പാര്‍ട്ടി കേസ് അന്വേഷിക്കുമെന്നും പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും പോലീസ് അന്വേഷിച്ചാലും അത് ശരിയാണോ എന്ന് പാര്‍ട്ടി അന്വേഷിച്ച ശേഷം പറയുമെന്നും പ്രഖ്യാപിച്ച ജയരാജന് ഭ്രാന്തമായ മനസല്ലാതെ മറ്റെന്താണ്.


പാര്‍ട്ടി ഇടപെട്ട് ഈ മനോഭാവം തിരുത്തണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയരാജനെ ഇതില്‍ നിന്നും തടയണം. ശുബൈബിനെ വെട്ടി കൊന്നവര്‍ പരിശീലനം സിദ്ധിച്ചവരാണ്. വെട്ടിയത് ആകാശ് തില്ലങ്കരിയല്ലെന്നു മാത്രമേ പറഞ്ഞിട്ടുള്ളിു. ഇയാള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ