General News

സൊറാബുദ്ദിന്‍ കേസ് പുനരന്വേഷിക്കണം മുന്‍ ജഡ്ജി

Wed, Feb 14, 2018

Arabianewspaper 148
സൊറാബുദ്ദിന്‍ കേസ് പുനരന്വേഷിക്കണം മുന്‍ ജഡ്ജി

ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി അഭയ് എം തിപ്‌സെ. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സാക്ഷികള്‍ കൂറുമാറുന്നത് ഇതിന് തെളിവാണെന്നും തിപ്‌സെ പറഞ്ഞു. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥിതിയുടെ പരാജയമാണ് ഈ കേസില്‍ നീതി ലഭിക്കാത്തതെന്നും ജസ്റ്റീസ് തിപ്‌സെ പറഞ്ഞു.


അമിത് ഷായെ കുറ്റമുക്തനാക്കിയ സംഭവം പുനരന്വേഷിക്കണമെന്നും കുറ്റമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് തന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും തിപ്‌സെ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ജഡ്ജി തുറന്നു പറഞ്ഞത്.


താന്‍ മുംബൈ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നപ്പോഴാണ് ഈ കേസ് വാദത്തിന് വന്നത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഗുജറാത്തില്‍ നിന്നും മാറ്റി മുംബൈ ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.


ഗുജറാത്തില്‍ കേസ് നടത്തിയാല്‍ നീതി ലഭിക്കില്ലെന്ന് പരാതി ലഭിച്ചപ്പോഴാണ് സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റിയത്. എന്നാല്‍, അമിത് ഷാ രാജ്യം ഭരിക്കുന്ന പാര്‍്ട്ടിയുടെ അദ്ധ്യക്ഷനും മഹാരാഷ്ട്രയില്‍ ബിജെപി ഭരണത്തിലും എത്തിയതോടെ സാക്ഷികള്‍ കൂറുമാറുന്ന കാഴ്ചയാണ് കാണുന്നത്.


ഗുജറാത്ത് പോലീസിലെ മുന്‍ ഡിഐജി ഡിജി വന്‍സരെ, ഡിവൈഎസ്പിമാരായ എംതര്‍മാര്‍, നരേന്ദ്ര കെ ഹമീന്‍, എസ് ഐ വി ആര് ചൗദ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിപ്‌സെ മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ വന്നത്.


ജസ്റ്റീസ് ലൊയുടെ മരണവുമായി ഉയര്‍ന്ന സംശയങ്ങളാണ് ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കാന്‍ താന്‍ നിര്‍ബന്ധിതനായത്. കേസ് മുംബൈ ഹൈക്കോടതി വീണ്ടും പരിശോധിക്കണമെന്നാണ് തിപ്‌സെയുടെ ആവശ്യം. രിട്ട ജഡ്ജി എ പി ഷായും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

Tags : Amit Shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ