General News

പിതാവിന്റെ മരണത്തില്‍ യാതൊരു ദുരുഹതയുമില്ലെന്ന് ജസ്റ്റീസ് ലോയയുടെ മകന്‍

Sun, Jan 14, 2018

Arabianewspaper 368
പിതാവിന്റെ മരണത്തില്‍ ദുരുഹതയില്ലെന്ന് ജസ്റ്റീസ് ലോയയുടെ മകന്‍

സിബിഐ കോടതി ജഡ്ജി ജസ്റ്റീസ് ബ്രിജ് ഭൂഷന്‍ ലോയയുടെ മരണത്തില്‍ യാതാരു ദുരുഹതയുമില്ലെന്നും വിഷയം ദ.യവു ചെയ്ത് രാഷ്ട്രീയവത്ക്കരിക്കരുതെന്നും ലോയയുടെ മകന്‍.


ജസ്റ്റീസ് ലോയയുടെ മരണത്തെ കുറിച്ച് അടുത്തിടെ മാധ്യമങ്ങളിലും മറ്റും വന്ന വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ലോയയുടെ മരണം കരുവാക്കരുതെന്നും അദ്ദേഹം ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് സഹപ്രവര്‍ത്തരായ ജഡ്ജിമര്‍ അന്നു തന്നെ വിശദമായി തങ്ങളോട് പറഞ്ഞിരുന്നു.


രാഷ്ട്രീയവത്കരണത്തിന്റെ ഇരയാകാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളോട് തങ്ങള്‍ വിനയപൂര്‍വം ആവശ്യപ്പെടുകയാണെന്നും ലോയയുടെ മകന്‍ അനുജ് ലോയ പറഞ്ഞു.


ലോയയുടെ സഹോദരനും സഹോരി.ും ലോയയുടെ മരണത്തെ കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഇക്കാര്യം കരാവന്‍ മാസിക പ്രസിദ്ധീകരിച്ചിരുന്നു. മഹാരാഷ്ട്ര ചീഫ് ജസ്റ്റീസ് ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ വ്യാജ ഏറ്റമുട്ടല്‍ കേസ് വിചാരണ കേള്‍ക്കുന്നതിനിടെയാണ് ലോയ മരണപ്പെട്ടതെന്നും മാസികയില്‍ ഇവര്‍ ആരോപിച്ചിരുന്നു.


എന്നാല്‍, തന്റെ പിതാവിന്റെ മരണത്തില്‍ യാതൊരു ദുരുഹതയുമില്ലെന്നും വിവാദങ്ങളിലേക്ക് പിതാവിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും ആവശ്യപ്പെട്ട് ലോയയുടെ മകന്‍ മാസികയ്ക്ക് കത്ത് എഴുതിയിരുന്നു.


പിതാവിന്റെ മരണത്തില്‍ യാതൊരു സംശയവും ഇല്ല. മുമ്പ് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍, ഹൈക്കോടതിയിലേയും മറ്റും സഹ പ്രവര്‍ത്തകര്‍ ലോയയുടെ മരണം സ്വാഭാവികണമാണെന്ന് തങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് പിതാവിന്റെ സഹപ്രവര്‍ത്തകരെ വിശ്വാസമാണെന്നും അനുദ് പറഞ്ഞു,



2014 ഡിസംബര്‍ ഒന്നിനാണ് ലോയ നാഗ്പൂരില്‍ വെച്ച് മരിക്കുന്നത്. സഹപ്രവര്‍ത്തയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ലോയ മറ്റ് ജഡ്ജിമാര്‍ക്കൊപ്പം നാഗ്പൂരില്‍ എത്തിയത്. രാത്രിയില്‍ സഹപ്രവര്‍ത്തകരൊപ്പം ഗസ്റ്റ് ഹൗസില്‍ കിടന്നുറങ്ങവെ നെഞ്ചു വേദന അനുഭവപ്പെട്ട ലോയയെ നാഗ്പൂരിലെ മജിസ്‌ട്രേറ്റ് അദ്ദേഹത്തിന്റെ കാറില്‍ സ്വയം ഓടിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


 

Tags : Judge Loya 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ