Technical News

ജിയോ ഫോണ്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് ഇന്നു മുതല്‍

Thu, Aug 24, 2017

Arabianewspaper 1809
ജിയോ ഫോണ്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് ഇന്നു മുതല്‍

ജിയോ സ്മാര്‍ട് ഫോണ്‍ ബുക്കിംഗ് ഇന്നു മുതല്‍ ആരംഭിക്കും. ഓഗസ്ത് 24 ഇന്ത്യന്‍ സമയം വൈകീട്ട് 5.30 നാണ് ബുക്കിംഗ് ഓണ്‍ ലൈനില്‍ ആരംഭിക്കുക.


ജിയോയുടെ ഫോര്‍ ജി ഫോണ്‍ 500 രൂപ നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. സെപ്തംബറിലാകും ബുക്കിംഗ് ക്രമത്തില്‍ ഫോണ്‍ ഡെലിവറി നടത്തുക.


തിരികെ ലഭിക്കുന്ന 1500 രൂപ ഡെപ്പോസിറ്റായി നല്‍കി ഈ ഫോണ്‍ തീര്‍ത്തും സൗജന്യമായി സ്വന്തമാക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


ഔദ്യോഗിക വെബ് സൈറ്റില്‍ പോയി മൈജിയോ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കാണ് സ്മാര്‍ട് ഫോണ്‍ ബുക്കു ചെയ്യാന്‍ കഴിയുക. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫോണ്‍ ബുക്കു ചെയ്യാം. ഇവരുടെ ഫോണ്‍ നമ്പരും പിന്‍ കോഡും നല്‍കിയാല്‍ മതിയാകും.


അമ്പതു ലക്ഷം ഫോണുകളാണ് ജിയോ നല്‍കുന്നത്. 4ജി ഫോണിന് 2.4 ഇഞ്ച് ഡിസ്‌പ്ലേയും 1.2 ജിഗാഹേര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസറും, ഉണ്ട്. 512 എംബി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജ്. 128 ജിബി എക്‌സേറ്റണല്‍ സ്റ്റോറേജ്, എന്നിവയും ഉണ്ട്. 0.3 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയും രണ്ട് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമാണുള്ളത്.

Tags : Jio Phone 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ