Troll Today News

ജിമിക്കി കോപ്പിയടിയല്ല, തെറ്റിദ്ധരിപ്പിക്കരുത് -ഷാന്‍

Sat, Sep 30, 2017

Arabianewspaper 862
ജിമിക്കി കോപ്പിയടിയല്ല, തെറ്റിദ്ധരിപ്പിക്കരുത് -ഷാന്‍

ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിന്റെ ഈണം കോപ്പിയടിയാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് ഗാനത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ് മാന്‍.


സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്നത് സത്യമല്ല. ഗുജറാത്തി ഗാനത്തില്‍ തിന്ന് താന്‍ കോപ്പിയടിച്ചതാണെന്നാണ് വാട്‌സ് ആപിലും മറ്റും പ്രചരിക്കുന്നത്. ഇത് തെറ്റാണ്. റെഡ് എഫ്എം സ്റ്റേഷനാണ് ഗുജറാത്തി ഭാഷയില്‍ ഈ ഗാനം അവതരിപ്പിച്ചത്. ഈ വീഡിയോയില്‍ റെഡ് എംഎമിന്റെ ലോഗോയുമുണ്ട്.


ചിത്രത്തിന്റെ ബീറ്റ് തുടങ്ങുമ്പോള്‍ കൊട്ട്‌റ, അംഗിനെ എന്നു പറയുന്നത് എന്റെ ശബ്ദമാണ്,. ഇതെങ്ങിനെ കോപ്പിയടിയാണെങ്കില്‍ ഗുജറാത്തി വീഡിയോയിലും വരുമെന്ന് ഷാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.


ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന്റെ ഈണവും വരികളും മലയാളികളുടേതാണ്. ശിങ്കാരിമേളക്കാരും മറ്റും ഉപയോഗിക്കുന്ന വായ്ത്താരിയാണിത്. കോളേജുകളിലും മറ്റും പലപ്പോഴായി വിദ്യാര്‍ത്ഥികളും മറ്റും പാടുന്നത് കേട്ടിട്ടുണ്ട്. ലാല്‍ ജോസ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം ഇടാന്‍ വിളിച്ചപ്പോള്‍ കഥയില്‍ കലാലായ അന്തരിക്ഷത്തിന് പറ്റിയ പാട്ടിനെ കുറിച്ച് ആലോചിചപ്പോള്‍ ജിമ്മിക്കി കമ്മല്‍ എന്ന ഒരു ഗാനം പലരും പാടുന്നുണ്ടെന്നും ഇത് ഉപയോഗിക്കാമേന്നും പറഞ്ഞു. ലാല്‍ ജോസ് ഇതിന് സമ്മതം മൂളുകയും, അനില്‍ പനച്ചൂരാന്‍ ചാകരയും വേലകളിയും ഒക്കെ എഴുതി ഗാനരൂപമാക്കുകയായിരുന്നുവെന്നും ഷാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


പൂമരത്തിലെ, ഞാനും ഞാനുമെന്റാളും പോലൊരു ഗാനമായിരുന്നു മനസില്‍ എന്നാല്‍, ജിമിക്കി എല്ലാ പ്രതീക്ഷകളേയും കടത്തിവെട്ടിയാതായി ലാല്‍ ജോസും സമ്മതിക്കുന്നു. വിദേശ രാജ്യങ്ങളില്‍ പോലും ഈ നാടന്‍ ഈണം ഹിറ്റായിക്കഴിഞ്ഞു, ഇത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണെന്നും ഷാന്‍ പറഞ്ഞു.


വരികളിലെ ബ്രാണ്ടികുടിയും കമ്മല്‍ മോഷണവും ആളുകള്‍ സീരിയസായി എടുക്കരുതെന്നും നാടന്‍ പാട്ടുകളില്‍ അതിശയോക്തി കലര്‍ന്നു പാടുന്നതാണ് ഇതെന്നും, അനില്‍ പനച്ചൂരാനും പറയുന്നു. ഇതിനെ കഴിഞ്ഞ ദിവസം പ്രമുഖ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മയും പിന്തുണച്ചിരുന്നു. പാട്ടിലൂടെ കപടസദാചാരത്തെയാണ് തുറന്ന് കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ