General News

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ ചുട്ടുകൊന്നു

Tue, Nov 14, 2017

Arabianewspaper 5437
പ്രണയം നിരസിച്ച പെണ്‍കുട്ടിയെ ചുട്ടുകൊന്നു

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടിലെത്തി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു.


ഐടി കമ്പനി ഉദ്യോഗസ്ഥയായ ഇന്ദുജയെ(22) യാണ് സഹപാഠി ആകാശ് (25) തീകൊളുത്തി കൊന്നത്.


പ്രണായാര്‍ഭ്യാര്‍ത്ഥനയുമായി ഇയാള്‍ ഇന്ദുജയെ പതിവായി ശല്യപ്പെടുത്തി വരികയായിരുന്നു. ആകാശത്തിന്റെ ശല്യം സഹിക്കാതയാപ്പോള്‍ ബന്ധുക്കള്‍ ഇടപെട്ടു. തുടര്‍ന്ന് ഇന്ദുജ ജോലിക്കു പോലും പോകാതെ വീട്ടില്‍ കഴിയുകയായിരുന്നു. ഇന്ദുജയുടെ പിതാവ് ദുബായിലാണ്.


എന്നാല്‍, തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ആകാശ് ഇന്ദുജയെ കാണണമെന്ന് ആവശ്യപ്പെട്ടു. അമ്മ ഇതിനു അനുവദിച്ചില്ല. എന്നാല്‍, തനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് പൊയ്‌ക്കൊള്ളാം എന്നായി ആകാശ്. ഇതിനെ തുടര്‍ന്ന് സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു.


ഇതിനിടെ ഇയാള്‍ തന്റെ പ്രണയം ഇന്ദുജയോട് തുറന്നു പറയുകയും ഇന്ദുജ ഇതിന് വിമുഖത കാണിക്കുകയും ചെയ്തു.


ഇതോടെ തോള്‍ബാഗില്‍ കരുതിയ മണ്ണെണ്ണ കാന്‍ തുറന്ന് ഇന്ദുജയുടെ ദേഹത്ത് ഒഴിക്കുകായയിരുന്നു. തീപ്പെട്ടി ഉരച്ച് തീ കൊളുത്തിയ ഉടനെ അലറിക്കരഞ്ഞുകൊണ്ട് ഇന്ദുജ വീടിനു പുറത്തേക്ക് ഓടി . രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും പൊള്ളലേറ്റു. അയല്‍വാസികള്‍ എത്തി തീ കെടുത്തിയെങ്കിലും മാരകമായി പൊള്ളലേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ദുജ മരിക്കുകയായിരുന്നു,.
സംഭവത്തെ തുടര്‍ന്ന് ആകാശ് പോലീസിന് കീഴടങ്ങി.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ