India News

എംഎല്‍എയാകും മുമ്പ് താരമായി ജിഗ്നേഷ്

Wed, Dec 20, 2017

Arabianewspaper 1757
എംഎല്‍എയാകും മുമ്പ് താരമായി ജിഗ്നേഷ്

ഗുജറാത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ തറപ്പറ്റിച്ച് ഉജ്ജ്വല വിജയം നേടിയ ജിഗ്േഷ് മേവാനി ജനപ്രതിനിധിയായി വിജയിച്ചതിന്റെ തൊട്ടു പിറ്റേന്ന് തന്നെ സേവന പ്രവര്‍ത്തനത്തില്‍ സജീവമായി.


സ്വന്തം മണ്ഡലമായ വാദ്ഗാമിലെ റോഡ് നിര്‍മാണത്തിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ജില്ലാ കളക്ടര്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തനിക്ക് ലഭിച്ച നിവേദനങ്ങളാണ് ഇതെന്നും മേവാനി പറഞ്ഞു.


വദ്ഗാമിലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയ് ചക്രവര്‍ത്തിക്കെതിരെ 19,969 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മേവാനി വിജയിച്ചത്. കോണ്‍ഗ്രസ് പിന്തുണയോടെ സ്വതചന്ത്രനായാണ് മേവാനി മത്സരിച്ചത്. ആംആദ്മി, സിപിഎം, സിപിഐ എംഎല്‍ തുടങ്ങിയ സംഘടനകളും പിന്തുണച്ചിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ