General News

ജയലളിതയുടെ മരണം ; അപ്പൊളൊ ആശുപത്രിയുടെ പുതിയ വെളിപ്പെടുത്തലുകള്‍

Sat, Dec 16, 2017

Arabianewspaper 528
ജയലളിതയുടെ മരണം ;  അപ്പൊളൊ ആശുപത്രിയുടെ പുതിയ വെളിപ്പെടുത്തലുകള്‍

തമിഴ് നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ച് ചികിത്സ നടത്തിയ ആശുപത്രി. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശ്വാസം ഇല്ലായിരുന്നുവെന്ന് അപ്പൊളൊ ആശുപത്രിയുടെ വെളിപ്പെടുത്തല്‍.


ശ്വാസം എടുക്കാന്‍ കഴിയാത്ത നിലയിലും അര്‍ദ്ധ ബോധാവസ്ഥയിലുമാണ് എത്തിച്ചത്. എന്നാല്‍, സിപിആര്‍, ഇലക്ട്രിക് മൈല്‍ഡ് ഷോക് എന്നിവ നല്‍കിയാണ് ജയലളിതയുടെ ജീവന്‍ രക്ഷിച്ചത്.


75 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ജയലളിത മരിക്കുന്നത്. ജയലളിത നേരത്തെ തന്നെ മരിച്ചിരുന്നുവെന്നും മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്തതിന്റെ പാടുകള്‍ മുഖത്ത് കണ്ടെത്തിയതും വിവാദമായിരുന്നു.


ജയലളിതയുടെ മരണത്തെ കുറിച്ച് അണ്ണാഡിഎംകെയിലെ ചില നേതാക്കളും മന്ത്രിമാരും ജയലളിതയുടെ മരണം ,സംബന്ധിച്ച് സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.


വിദേശത്ത് നിന്നും ഡെല്‍ഹിയില്‍ നിന്നും വിദഗ്ദ്ധ ഡോക്ടര്‍മാരെ കൊണ്ടുവന്നാണ് ചികിത്സ നടത്തിയത്. അപ്പോളൊ ആശുപത്രിക്ക് ചെയ്യാവുന്ന എല്ലാ വിധ സൗകര്യങ്ങളും ചികിത്സയും ജയലളിതയ്ക്ക് നല്‍കി.


മരണം സംബന്ധിച്ച അന്വേഷണത്തോട് സഹകരിക്കുമെന്നും അപ്പോളൊ ആശുപത്രി വൈസ് ചെയര്‍മാന്‍ പ്രീത റെഡ്ഡി പറഞ്ഞു, അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാ രേഖകളും നല്‍കും.


അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി വിരലടയാളം ഏടുക്കുമ്പോള്‍ ജയലളിതയ്ക്ക് ബോധം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തല്‍സമയം താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് പ്രീത റെഡ്ഡി പറഞ്ഞത്.


ജയലളിതയുടെ മരണം റിട്ട. ജഡ്ജി ജസ്റ്റീസ് എ അറുമുഖ സ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ