General News

ജയാ ബച്ചന് സ്വത്ത് ആയിരം കോടി, എംപിമാരിലെ അതിസമ്പന്ന

Tue, Mar 13, 2018

Arabianewspaper 847
ജയാ ബച്ചന് സ്വത്ത് ആയിരം കോടി, എംപിമാരിലെ അതിസമ്പന്ന

സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ .യുപിയില്‍ നിന്നും മത്സരിക്കുന്ന ഏക സ്ഥാനാര്‍ത്ഥി ജയാ ബച്ചന് സ്വത്ത് ആയിരം കോടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ് മൂലത്തിലാണ് തനിക്കും ഭര്‍ത്താവ് അമിതാഭ് ബച്ചനുമുള്ള സ്വത്ത് ആയിരം കോടി എന്ന് വെളിപ്പെടുത്തിയത്.


വ്യവസായിയും ബിജെപി എംപിയുമായ രവീന്ദ്ര കിഷോര്‍ സിന്‍ഹയാണ് 800 കോടി സ്വത്തു വെളിപ്പെടുത്തി രാജ്യത്തെ അതിസമ്പന്ന എംപിയെന്ന ബഹുമതി സ്വന്തമാക്കിയത്. അതേസമയം, ആറു വര്‍ഷം കൊണ്ട് ഇരട്ടി സ്വത്താണ് ജയയ്ക്കു ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


ജയയുടെ സ്വത്തുക്കളില്‍ 480 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും 540 കോടി ജംഗമ വസ്തുക്കളുമാണുള്ളത്. 62 കോടിയുടെ ആഭരണങ്ങളും ജയയ്ക്ക് ഉണ്ട്. 13 കോടിയുടെ ആഡംബര വാഹനങ്ങളും നാലു കോടി വിലമതിക്കുന്ന വാച്ചുകളും, ഉണ്ട്.


യുപിയിലെ നോയിഡ, ഭോപ്പാല്‍, പൂനെ, അഹമ്മദ്ബാദ്, ഗാന്ധി നഗര്‍ മുംബൈ എന്നിവടങ്ങളില്‍ ആഡംബര വസതികളും ഉണ്ട്. രാജ്യത്തിന് പുറത്ത് ഫ്രാന്‍സിലും വസതിയുണ്ട്. യുപിയില്‍ 1.22 ഹെക്ടര്‍ ഫാം ഹൗസും, തരിശു നിലവും താരദമ്പതിമാരുടെ പേരില്‍ ഉണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ