General News

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചു

Thu, Feb 15, 2018

Arabianewspaper 128
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചു

അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചു. കോടതി വിധികള്‍ എതിരായതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം സുമയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.


രാജിവെയ്ക്കാന്‍ അന്ത്യശാസനവും പാര്‍ട്ടി നല്‍കിയിരുന്നു. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജിവെയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


കടുത്ത സമര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്ന് രാജി തീരുമാനം ടെലിവിഷനിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയാണ് സുമ. പാര്‍ട്ടി തീരുമാനത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ സുമ ബുധനാഴ്ച രാത്രി വൈകി ടെലിവിഷനിലൂടെ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് താന്‍ രാജിവെയ്ക്കുകയാണെന്ന് അറിയിച്ചത്.

Tags : Jacob Zuma 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ