Troll Today News

പാഠം നാല് ; ഹെലികോപ്ടര്‍ കണക്കുമായി ജേക്കബ് തോമസ്

Wed, Jan 10, 2018

Arabianewspaper 1416
പാഠം നാല് ; ഹെലികോപ്ടര്‍ കണക്കുമായി ജേക്കബ് തോമസ്

ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം വകമാറി ചെലവഴിച്ചതിന് സര്‍ക്കാരിനെതിരെ പരിഹാസവും വിമര്‍ശനവും അഴിച്ചു വിട്ട് ജേക്കബ് തോമസ് ഐപിഎസ്.


സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് ശിക്ഷാ കാലാവധിയിലും വിമര്‍ശനം തുടരുകയാണ്.


പാര്‍ട്ടി ജില്ലാ സമ്മേളന വേദിയില്‍ നിന്നും തിരുവനന്തപുരത്ത് ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാനും ഓഖി ദുരന്തത്തെ കുറിച്ച് വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തെ കാണാനും സ്വകാര്യ ഹെലികോപ്ടര്‍ ചാര്‍ട്ട് ചെയ്ത് പറന്ന മുഖ്യമന്ത്രി ഇതിന്റെ ചിലവ് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും എഴുതി എടുത്തത് വിവാദമായിരുന്നു.


വിവാദമായതിനെ തുടര്‍ന്ന് റവന്യു വകുപ്പ് സെക്രട്ടറി ഉത്തരവ് റദ്ദാക്കുകയായിരുന്നു. എന്നാല്‍, ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം വകമാറി ചെലവഴിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയ ജേക്കബ് തോമസ് ഐപിഎസ് ഈ അവസരത്തില്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.


നേരത്തെ, പാഠം ഒന്ന് എന്ന പേരില്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ച ജേക്കബ് തോമസ് പാഠം നാല് എന്ന പേരിലാണ് പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത്.


ജീവന്റെ വില -25 ലക്ഷം അല്‍പജീവനുകള്‍ക്ക് അഞ്ചു ലക്ഷം, അശരണരായ മാതാപിതാക്കള്‍ക്ക് അഞ്ചു ലക്ഷം, ആശ്രയമറ്റ സഹോദരിമാര്‍ക്ക് അഞ്ചു ലക്ഷം, കാത്തിരിപ്പ് തുടരുന്നത് 210 കുടുംബഗങ്ങള്‍, എന്നിവയ്ക്കു ശേഷം ഹെലികോപ്ടര്‍ കമ്പനി കാത്തിരിക്കുന്നത് -എട്ടു ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് കണക്ക് എന്ന തലക്കെട്ടില്‍ ജേക്കബ് തോമസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


പോരട്ടെ പാക്കേജുകള്‍ എന്ന പരിഹാസ അടിക്കുറിപ്പും താഴെയുണ്ട്.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ